യുവതി പാമ്പിനെ പിടികൂടുന്നു/ വിഡിയോ സ്ക്രീൻഷോട്ട് 
Life

നിസ്സാരം! വീട്ടിന്റെ മച്ചിൽ കയറിക്കൂടിയ പെരുമ്പാമ്പുകളെ കൈകൊണ്ട് പിടിച്ച് യുവതി; വിഡിയോ

ഓസ്‌ട്രേലിയയിലെ മറ്റൊരു സാധാരണ ദിവസം എന്ന അടിക്കുറുപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്നു കേട്ടാല്‍ പിന്നെ ആ സമീപപ്രദേശത്തേക്ക് പോകാതിരിക്കാനാണ് മിക്ക ആളുകളും ശ്രമിക്കുന്നത്. എന്നാല്‍ വീട്ടിന്റെ മച്ചിൽ കയറിക്കൂടിയ രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ നിസ്സാരമായി കൈകൊണ്ട് പുറത്തെടുക്കുന്ന ഒരു യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ഓസ്‌ട്രേലിയയിലാണ് സംഭവം. യുവതി വീടിന്റെ റൂഫിലെ ഒരു വിടവില്‍ നീണ്ട കോലുകൊണ്ട് കുത്തുന്നതിനിടെ ഒരു പാമ്പിന്റെ മധ്യഭാഗം പുറത്തു വരുന്നത് വിഡിയോയിൽ കാണാം. തുടര്‍ന്ന് യുവതി പിടിച്ചു വലിക്കുമ്പോള്‍ തലഭാഗം പുറത്തേക്ക് നീളുന്നു. ഉടനെ പാമ്പിന്റെ തലയില്‍ പിടിച്ച് പുറത്തെടുത്തു.

ഇതിന്റെ പിന്നാലെ അതിനെക്കാള്‍ വലിയൊരു പാമ്പിന്റെ വാലു പുറത്തേക്ക് നീളുന്നു. ദൃശ്യം വളരെ പേടിപ്പെടുത്തുന്നതാണെങ്കിലും നിസ്സാരമായി വലം കൈകൊണ്ട് ഒരു പാമ്പിനെയും ഇടം കൈകൊണ്ട് രണ്ടാമത്തെ പാമ്പിനെയും യുവതി വലിച്ചെടുക്കുന്നതും വിഡിയോയില്‍ കാണാം. 

'ഇന്‍സെയ്‌ന്‍ റിയാലിറ്റി ലീക്‌സ്' എന്ന എക്‌സ് പേജിലൂടെ പങ്കുവെച്ച വിഡിയോ വളരെ ചുരുക്കം സമയം കൊണ്ട് തന്നെ വൈറലായി. 'ഓസ്‌ട്രേലിയയിലെ മറ്റൊരു സാധാരണ ദിവസം' എന്ന അടിക്കുറുപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏതാണ്ട് എട്ട് ലക്ഷത്തിലധികം ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്. യുവതിയുടെ ധൈര്യത്തെ പുകഴ്ത്തി നിരവധി പേരാണ് കമന്റുമായി എത്തിയത്. 'ഒട്ടും പേടിയില്ലാതെയുള്ള യുവതിയുടെ പാമ്പുപിടിത്തം വളരെ അധികം ഇഷ്ടപ്പെട്ടു. എന്നാൽ ഓസ്‌ട്രേലിയയില്‍ ഉള്ളവര്‍ സാധാരണക്കാര്‍ ആണോ?' എന്ന ചോദ്യമായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. താന്‍ ആയിരുന്നെങ്കില്‍ എന്നേ ആ വീട് ഉപേക്ഷിക്കുമായിരുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT