ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട് 
Life

സർപ്രൈസ് ഇല്ലാതെ എന്ത് പ്രണയം! മടങ്ങിയെത്തിയ കാമുകനെ എയർപോർട്ടിൽ നൃത്തം ചെയ്ത് സ്വീകരിച്ച് യുവതി; വിഡിയോ

ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്താണ് യുവതി കാമുകനെ സ്വീകരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഞ്ച് വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന കാമുകന് എയർപോർട്ടിൽ  സർപ്രൈസ് ഒരുക്കി കാമുകി. കാനഡയിലെ എയർപോർട്ടിൽ ഡാൻസ് ചെയ്താണ് യുവതി കാമുകനെ സ്വീകരിക്കുന്നത്. വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. സുഹൃത്തുക്കൾ യുവാവിന് പൂക്കൾ സമ്മാനിച്ച് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കൊണ്ടു വരുന്നതു മുതലാണ് വിഡിയോ ആരംഭിക്കുന്നത്.

യുവാവ് ഇടയ്‌ക്ക് കാമുകിയെ തിരയുന്നുണ്ടെങ്കിലും കാണുന്നില്ല. ഒടുവിൽ ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്താണ് യുവതി കാമുകനെ സ്വീകരിച്ചത്. സർപ്രൈസ് ആയ യുവാവ് കാമുകിയെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ കാണാം. 

ടൊറന്റോയിലെ വിഡിയോ ക്രിയേറ്റർ കൂടിയായ നിക്കി ഷാ എന്ന യുവതിയാണ് കാമുകന് ഇത്തരത്തിൽ സർപ്രൈസ് നൽകിയത്. അവരുടെ തന്നെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച വിഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തു. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പുകളും സാധാരണ പ്രണയം പോലെ തന്നെയാണ്. അത് ഞാൻ നിങ്ങൾക്ക് തെളിയിച്ചു തരാം എന്ന കുറിപ്പോടെയാണ് നിക്കി വിഡിയോ പങ്കുവെച്ചത്. മൂന്ന് മില്യണിലധികം ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്. ഒന്നര ലക്ഷത്തിലധികം ആളുകൾ വിഡിയോയ്ക്ക് ലൈക്ക് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT