അവശ്യസാധനങ്ങള്‍ക്കടക്കം അനുദിനം വില വര്‍ദ്ധിക്കുന്നത് പലരെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതോടെ, ഓരോ ദിവസവും പിന്നിടാന്‍ പെടാപ്പാട് പെടുകയാണ് ജനം. വീട്ടുസാധനങ്ങളുടെ വില നിയന്ത്രിച്ചുപിടിക്കാന്‍ ഒന്നരവയസ്സുകാരന്റെ ഭക്ഷണത്തില്‍ ചീവീടുകളെയടക്കം ഉള്‍പ്പെടുത്തിയിരിക്കുകയാണ് കാനഡയില്‍ ഒരു അമ്മ.
കുഞ്ഞിന് പോഷകങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വീട്ടുചിലവ് കുറയ്ക്കാനുമാണ് താന്‍ ഈ മാര്‍ഗ്ഗം സ്വീകരിച്ചതെന്നാണ് ടിഫാനി ലേ പ്രതികരിച്ചത്. പാചക എഴുത്തുകാരി കൂടിയാണ് ടിഫാനി. ' പ്രാണികളെ തിന്നുന്നതടക്കം പല കാര്യങ്ങളും പരീക്ഷിക്കുന്ന ആളാണ് ഞാന്‍. തൈയ്‌ലന്‍ഡും വിയറ്റനാമുമൊക്കെ സന്ദര്‍ശിച്ചപ്പോള്‍ ചീവീടിനെയും ഉറുമ്പിനെയുമൊക്കെ ഞാന്‍ കഴിച്ചിട്ടുണ്ട്. അതെല്ലാം നാടന്‍ വിഭവങ്ങളിലേക്ക് ഉള്‍പ്പെടുത്തിയത് എന്നെ ആകര്‍ഷിച്ചു', ടിഫാനി പറഞ്ഞു. അതേസമയം കുഞ്ഞിന്റെ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് സാഹസീകത മൂലമല്ലെന്നും പ്രായോഗികത ആണ് അതിനുപിന്നിലെ കാരണമെന്നും ടിഫാനി പറഞ്ഞു.
ഒരു കുഞ്ഞ് വീട്ടിലുള്ളപ്പോള്‍ ആഴ്ച്ചയില്‍ വീട്ടുസാധനങ്ങളുടെ ചിലവ് 250 ഡോളര്‍ മുതല്‍ 300 ഡോളര്‍ വരെയായി (ഏകദേശം 20,000 മുതല്‍ 25,000 ഡോളര്‍ വരെ). ഇതുമൂലമാണ് ചീവീട് കൊണ്ടുള്ള ലഘുഭക്ഷണവും പ്രോട്ടീന്‍ പൗഡറും എല്ലാം കുഞ്ഞിന്റെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയത്. ബീഫും ചിക്കനും പന്നിയുമൊക്കെ കൊടുക്കുന്നതിനുപകരം ഇവയെ നല്‍കി. ഇതുവഴി വീട്ടുചിലവ് 150 ഡോളറിനും 200 ഡോളറിനും (ഏകദ്ശം 16,000രൂപ) ഇടയില്‍ നിര്‍ത്താനായി എന്നാണ് ടിഫാനി പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates