ട്രെയിന്‍ യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. ട്രെയിനില്‍ വലിയ തിരക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതിക്ക് വൈദ്യസഹായം ലഭിക്കാത്തത് ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും പ്രതിസന്ധിയെ തരണം ചെയ്ത് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഒപ്പം യാത്ര ചെയ്ത സ്ത്രീകളാണ് പ്രസവത്തിന് സഹായിച്ചത്. പ്രസവത്തിന് ശേഷം യാത്രക്കാര്‍ കുട്ടിയെ എടുത്ത് ഓമനിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ കണ്ടത് എട്ടരലക്ഷത്തോളം പേരാണ്. എന്നാല്‍ ഇത് എവിടെയാണെന്നോ ആരാണെന്നോ ഏത് ട്രെയിന്‍ ആണെന്നോ ഉള്ള വ്യക്തമായ വിവരം ലഭ്യമല്ല.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ട്രെയിനില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയെ സഹായിച്ച് ഒരു കുഞ്ഞ് രാജ്ഞിയെ പ്രസവിച്ച ഇന്ത്യക്കാരുടെ നന്മ. ഒരു ഡോക്ടറുമില്ലാതെ ട്രെയിനില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് ഒരു അത്ഭുതമാണെന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിലാണ് വിഡിയോ പങ്കുവെച്ചത്.
ഒരു യാത്രക്കാരി കൈകളില്‍ പിടിച്ചിരിക്കുന്ന നവജാത ശിശുവിനെ അമ്മയ്ക്ക് കാണിച്ച് കൊടുക്കുന്നതോടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്. യാത്രക്കാര്‍ കുട്ടിയുടെ ഫോട്ടോ എടുക്കുന്നുണ്ട്. ഇന്ത്യന്‍ സ്ത്രീകളുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി സ്ത്രീകള്‍ കുറിപ്പുകളെഴുതി. ഇന്ത്യന്‍ ട്രെയിനിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഒരു പ്രസവം നടക്കുമ്പോള്‍ അമ്മയ്‌ക്കോ കുഞ്ഞിനോ അണുബാധ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ചും എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടങ്ങളില്‍, പ്രത്യേകിച്ച് 30 ആഴ്ചകള്‍ക്ക് ശേഷം യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പൊതുവെ ഗര്‍ഭിണികളോട് നിര്‍ദ്ദേശിക്കാറുണ്ടെന്ന് ഒരാള്‍ പറഞ്ഞു. ദീര്‍ഘദൂര യാത്രകള്‍ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ അപകടസാധ്യതയാണെന്ന് പറഞ്ഞവരുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates