Woman 'retires' at 29, shares 4-step plan to leave corporate job for farm life in Pune Photos | Instagram/@baapbetifarm
Life

29-ാം വയസ്സില്‍ വിരമിച്ച് സ്വന്തമായി കൃഷി തുടങ്ങി; യുവതിയുടെ നാലുഘട്ട 'ഫാം ലൈഫ്' മാതൃക ചര്‍ച്ചയാകുന്നു

സ്വാശ്രയത്വവും പ്രകൃതിയോടണഞ്ഞുള്ള ജീവിതവും തേടുന്ന ഇന്നത്തെ തലമുറയ്ക്ക് വലിയ മാതൃകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പരമ്പരാഗത കോര്‍പ്പറേറ്റ് ജോലിയുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും പൂര്‍ണമായി വിടുതല്‍ നേടി, തന്റെ 29-ാം വയസ്സില്‍ 'വിരമിക്കല്‍' പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് പുണെ സ്വദേശിയായ സ്‌നേഹ രാജ്ഗുരു. ജോലി ഉപേക്ഷിച്ച് പ്രകൃതിയോടിണങ്ങിയ ശാന്തമായ ഒരു കാര്‍ഷിക ജീവിതത്തിലേക്ക് മാറിയ സ്‌നേഹ, താന്‍ സ്വീകരിച്ച നാല് ഘട്ടങ്ങളുള്ള മാതൃക പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ക്ക് പ്രചോദനമാകുകയാണ്.

പ്രായമോ നിശ്ചിത വര്‍ഷങ്ങളോ അല്ല, മറിച്ച് നിരന്തരമുള്ള മാനസിക സമ്മര്‍ദ്ദത്തിന് പകരം മനസ്സമാധാനം തെരഞ്ഞെടുക്കുക എന്നതാണ് വിരമിക്കല്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നാണ് സ്‌നേഹ പറയുന്നത്. പരമ്പരാഗത ജോലിയുടെ നിത്യേനയുള്ള വെല്ലുവിളികള്‍ക്ക് പകരമായി പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ജീവിതശൈലിയാണ് ഈ യുവതി തെരഞ്ഞെടുത്തത്. സ്‌നേഹ രാജ്ഗുരുവിന്റെ ഈ ജീവിതരീതി കോര്‍പ്പറേറ്റ് ലോകത്തിന്റെ ഇരമ്പലുകളില്‍ നിന്ന് മാറി, സ്വാശ്രയത്വവും പ്രകൃതിയോടണഞ്ഞുള്ള ജീവിതവും തേടുന്ന ഇന്നത്തെ തലമുറയ്ക്ക് വലിയൊരു മാതൃകയാണ്.

സ്‌നേഹയുടെ 4-ഘട്ട പദ്ധതി

1. ഭൂമി സ്വന്തമാക്കുക: ആദ്യഘട്ടമായി ഭൂമി വാങ്ങുക എന്നതാണ്. തന്റെ 'ബാപ്-ബേട്ടി ഫാം' ഇതിനൊരു ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

2. ഫലവൃക്ഷങ്ങള്‍ നടുക: രണ്ടാമത്തെ പടിയായി ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക. 'അവ നമ്മോടൊപ്പം വളരുന്നു, ഏറ്റവും കുറഞ്ഞ അധ്വാനം മാത്രം മതിയാകും, ഒപ്പം വര്‍ഷങ്ങളോളം നമുക്ക് പഴങ്ങള്‍ കഴിക്കുകയും ചെയ്യാം' -അവര്‍ പറയുന്നു.

3. ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക: മൂന്നാമത്തെ പടി സ്വന്തമായി ആഹാരത്തിനുള്ള വക തയ്യാറാക്കി വയ്ക്കുക എന്നതാണ്. ഇത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നും, ലോക്ക്ഡൗണ്‍ അല്ലെങ്കില്‍ യുദ്ധം പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ പുറംലോകത്തെ ആശ്രയിക്കേണ്ടി വരില്ലെന്നും സ്‌നേഹ അഭിപ്രായപ്പെടുന്നു. 'ചില ഘട്ടങ്ങളില്‍ സര്‍ക്കാര്‍ പോലും നമ്മെ സഹായിക്കണമെന്നില്ല, ആരെയും ആശ്രയിക്കേണ്ടി വരില്ല' -അവര്‍ വ്യക്തമാക്കുന്നു.

4. നിറയെ പൂക്കള്‍ വളര്‍ത്തുക: അവസാനത്തെ പടി കൃഷിയെക്കാള്‍ ഉപരി മനസ്സിനെ ശാന്തമാക്കുന്നതാണ്. നിങ്ങളുടെ മനസ്സ് ദിവസവും സൗന്ദര്യം കാണുമ്പോള്‍ പിന്നീട് ആശുപത്രികളുടെ ആവശ്യമേ വരുന്നില്ലെന്ന് പറയുന്ന സ്‌നേഹ, വയറിനെ മാത്രമല്ല ആത്മാവിനെക്കൂടി സംതൃപ്തമാക്കുന്ന ഇടങ്ങള്‍ നിര്‍മ്മിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

Woman 'retires' at 29, shares 4-step plan to leave corporate job for farm life in Pune

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 50 കടന്നു, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം, മധ്യകേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ സന്തോഷത്തോടെ സംസാരിക്കുന്ന ആ നിമിഷം; അതാണ് എന്റെ ഏറ്റവും വലിയ സക്സസ്'

മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ അന്തരിച്ചു

'ആശുപത്രിയിൽ പോയി ഞാൻ അച്ഛനെ കാണാറില്ല; ഇനി കുറച്ചു വർഷം ഒരുമിച്ച് ജീവിക്കാം എന്ന് വിചാരിച്ചപ്പോൾ അത് കിട്ടിയില്ല'