നാന്‍ കഴുകി ചൂടാക്കുന്നു ഇന്‍സ്റ്റഗ്രാം വിഡിയോ
Life

ചൂടാക്കുന്നതിന് മുന്‍പ് വെള്ളത്തില്‍ കഴുകി; തലേന്നത്തെ നാന്‍ സോഫ്റ്റ് ആയി ഇരിക്കാന്‍ പൊടിക്കൈ, വൈറല്‍

വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ചൂടാക്കിയാല്‍ ഇവ കുറച്ചുകൂടി സോഫ്റ്റ് ആകും

Author : സമകാലിക മലയാളം ഡെസ്ക്

ലേന്ന് ബാക്കിയായ ചപ്പാത്തിയും റൊട്ടിയുമൊക്കെ അടുത്ത ദിവസം നല്ല ഫ്രഷ് ആയി തന്നെ കഴിക്കാം. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ പൊടിക്കൈ സോഷ്യല്‍മീഡിയ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്.

തലേന്ന് ബാക്കിവന്ന ചപ്പാത്തിയും റോട്ടിയുമൊക്കെ നേരെ പാനിലേക്കിട്ട് ഒന്ന് ചൂടാക്കി കഴിക്കുകയാണ് നമ്മളുടെ പതിവ്. എന്നാല്‍ ഇതല്‍പ്പം വെറൈറ്റിയാണ്. ചൂടാക്കുന്നതിന് മുന്‍പ് നാന്‍ പൈപ്പ് വെള്ളത്തില്‍ കഴുകിയ ശേഷം പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കിയെടുക്കുന്നതാണ് വിഡിയോ.

തലേന്നത്തെ റൊട്ടിയും ചപ്പാത്തിയും നാനുമൊക്കെ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ചൂടാക്കിയാല്‍ ഇവ കുറച്ചുകൂടി സോഫ്റ്റ് ആകുമെന്നാണ് പോസ്റ്റില്‍ പറയുന്നുത്. ചപ്പാത്തി കഴുകുമ്പോള്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം ടാപ് വെള്ളത്തിലല്ല, നല്ല വെള്ളത്തില്‍ തന്നെ കഴുകണനെന്നും പോസ്റ്റില്‍ പറയുന്നു. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ പ്രതികരിച്ച് രംഗത്തെത്തിയത്. ജര്‍മനിയിലും ആളുകള്‍ ബ്രഡ് ചൂടാക്കുന്നതിന് മുന്‍പ് ഇത്തരത്തില്‍ വെള്ളത്തില്‍ കുതിര്‍ക്കാറുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തു. എന്നാല്‍ പൈപ്പ് വെള്ളത്തില്‍ കഴുകുന്നത് ആരോഗ്യത്തിന് മോശമല്ലെയെന്നും ചിലര്‍ ചൂണ്ടികാണിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

SCROLL FOR NEXT