വനം വകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസം കുഞ്ഞു വേഴാമ്പലിന് ഭക്ഷണം നല്‍കുന്നു 
Life

അച്ഛന്റെ സ്‌നേഹത്തോളം വരില്ലല്ലോ ഈ പരിപാലനം; വാഹനം ഇടിച്ച് മരിച്ച വേഴാമ്പലിന്റെ കുഞ്ഞും ജീവന്‍ വെടിഞ്ഞു; ഇനി ഈ കൂട്ടില്‍ അമ്മ മാത്രം 

രണ്ടാഴ്ച മുന്‍പാണ് റോഡരികില്‍ വാഹനം ഇടിച്ച് മരിച്ച നിലയില്‍ ആണ്‍ വേഴാമ്പലിനെ കണ്ടത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; മനുഷ്യന്റെ കരുതലിലും പരിപാലനത്തിലും ഈ കുഞ്ഞു ജീവന്‍ പിടിച്ചു നിര്‍ത്താനായില്ല. അമ്മ വേഴാമ്പലിനെ ലോകത്ത് ഒറ്റയ്ക്കാക്കി കുഞ്ഞു വേഴാമ്പല്‍ വിട പറഞ്ഞു. കുഞ്ഞിനും അമ്മയ്ക്കുമുള്ള ഭക്ഷണവുമായി പോകുന്നതിനിടെ വാഹനമിടിച്ച് ചത്തുപോയ ആണ്‍ വേഴാമ്പലിന്റെ കുഞ്ഞാണ് ജീവന്‍ വെടിഞ്ഞത്. ആണ്‍ വേഴാമ്പല്‍ ചത്തു പോയതോടെ വനംവകുപ്പ് ജീവനക്കാരുടേയും പരിസ്ഥിതി സ്‌നേഹികളുടേയും സംരക്ഷണത്തിലായിരുന്നു അമ്മയും കുഞ്ഞും. വെള്ളിയാഴ്ച രാവിലെ തീറ്റകൊടുക്കാന്‍ മരത്തില്‍ കയറിയപ്പോഴാണ് കുഞ്ഞ് ചത്തു കിടക്കുന്നത് കണ്ടത്. 

രണ്ടാഴ്ച മുന്‍പാണ് റോഡരികില്‍ വാഹനം ഇടിച്ച് മരിച്ച നിലയില്‍ ആണ്‍ വേഴാമ്പലിനെ കണ്ടത്. കൊക്കിനുള്ളില്‍ നിറയെ പഴങ്ങള്‍ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് കൂട്ടിനുള്ളില്‍ അമ്മയേയും കുഞ്ഞിനേയും കണ്ടെത്തിയത്. സാധാരണ മുട്ടയിടാന്‍ തുടങ്ങിയാല്‍ പെണ്‍വേഴാമ്പല്‍ പുറത്തുപോയി ഭക്ഷണം തേടില്ല. കൂടിന്റെ കവാടം മണ്ണു കൊണ്ട് അടച്ച് മുട്ടയ്ക്ക് അടയിരിക്കുകയാണ് ചെയ്യുക. ഈ സമയം പെണ്‍വേഴാമ്പലിനും കുഞ്ഞിനും ഭക്ഷണം എത്തിക്കേണ്ടതിന്റെ ചുമതല ആണ്‍ വേഴാമ്പലിനാണ്. കവാടത്തിലെ ചെറിയ ദ്വാരത്തിലൂടെ കൊക്കുനീട്ടി ഉള്ളിലേക്കു കായ്കനികള്‍ കൊടുക്കുകയാണു ചെയ്യുക. 

കൂട്ടിലെ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം എത്തിക്കാനായി പോകുന്നതിനിടെയായിരുന്നു ആണ്‍ വേഴാമ്പലിന്റെ അന്ത്യം. ഇത് മനസിലാക്കി പരിസ്ഥിതി പ്രവര്‍ത്തകന്‍ ബൈജുവും വനംവകുപ്പു ജീവനക്കാരും നടത്തിയ പ്രവര്‍ത്തനമാണ് അമ്മ വേഴാമ്പലിന്റെ ജീവന്‍ രക്ഷിച്ചത്. അന്നു മുതല്‍ മരത്തില്‍ ഏണി വച്ചുകെട്ടി വനംവകുപ്പു ജീവനക്കാര്‍ കായ്കനികള്‍ നല്‍കുകയായിരുന്നു. കൂടിനു പുറത്തേക്കു കൊക്കുനീട്ടി അമ്മ വേഴാമ്പല്‍ പഴം തിന്നുമായിരുന്നു. 13 ദിവസമാണ് ഇത്തരത്തില്‍ ജീവനക്കാര്‍ ഭക്ഷണം എത്തിച്ചത്. നാല് ദിവസം മുന്‍പ് കൂട് പൊളിച്ച് അമ്മ വേഴാമ്പല്‍ പുറത്തേക്ക് പോയി. കുഞ്ഞു വേഴാമ്പല്‍ പഴങ്ങള്‍ തിന്നു തുടങ്ങിയിരുന്നു. അവസാനം കുഞ്ഞു വേഴാമ്പല്‍ ജീവന്‍ വെടിയുകയായിരുന്നു. അമ്മ വേഴാമ്പലിനെ രക്ഷിക്കാനായതില്‍ സംതൃപ്തിയുണ്ടെങ്കിലും കഞ്ഞിനെ മരണം കൊണ്ടുപോയതിന്റെ ദുഃഖത്തിലാണ് വനം വകുപ്പ് ജീവനക്കാര്‍ക്കും പരിസ്ഥിതി സ്‌നേഹികള്‍ക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT