Life

അമ്മയാകുന്നത് പോലത്തന്നെ അച്ഛനാകുന്നതും ആഘോഷിക്കപ്പെടണം: വ്യത്യസ്തമായൊരു മെറ്റേണിറ്റി ഫോട്ടോഷൂട്ട്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജീവിതത്തിലെ സ്‌നേഹവും മനേഹരമായ നിമിഷങ്ങളും പങ്കിട്ടെടുക്കാന്‍ തങ്ങളുടേതു മാത്രമായ ഒരാള്‍ വരാന്‍ പോകുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

നേരത്തേ വെഡ്ഡിങ് ഫോട്ടോഷൂട്ടുകളും ഔട്ട്‌ഡോറുകളുമെടുത്ത് നിര്‍വൃതിയടഞ്ഞിരുന്നു നമ്മള്‍ മലയാളികള്‍. എന്നാലിപ്പോള്‍ അങ്ങനെയല്ല, പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടില്‍ തുടങ്ങി മെറ്റേണിറ്റി ഷൂട്ട് എന്ന ആശയവും ഇവിടെ നന്നായി വേരോടാന്‍ തുടങ്ങി. ഇന്ന് നിരവധിയാളുകളാണ് തങ്ങളുടെ ഗര്‍ഭകാലം ആഘോഷവും അവിസ്മരണീയവുമാക്കുന്ന കിടിലന്‍ ഫോട്ടോഷൂട്ടുകല്‍ നടത്തുന്നത്.

ജീവിതത്തിലെ സ്‌നേഹവും മനേഹരമായ നിമിഷങ്ങളും പങ്കിട്ടെടുക്കാന്‍ തങ്ങളുടേതു മാത്രമായ ഒരാള്‍ വരാന്‍ പോകുന്നു. ആ നിമിഷങ്ങള്‍ എന്നെന്നും ഓര്‍ത്തിരിക്കണം എന്ന ചിന്തയാണു മെറ്റേണിറ്റി ഷൂട്ട് എന്ന ആശയത്തിന്റെ കാതല്‍. ഇത് പിന്തുടര്‍ന്ന് പല തീമുകളിലും ദമ്പതികള്‍ ഇന്ന് മെറ്റേണിറ്റി ഷൂട്ട് നടത്തുന്നുണ്ടെങ്കിലും ലക്ഷ്മിയുടെയും സമീഷിന്റെയുമത്ര വരില്ല.

പരമ്പരാഗതരീതികളെ പശ്ചാത്തലമാക്കി രസകരമായൊരു ഫോട്ടോഷൂട്ടാണ് ഈ ദമ്പതികള്‍ ഒരുക്കിയത്. കാണാന്‍ ഏറെ ക്യൂട്ടായ ഈ ദമ്പതികളെ സമൂഹമാധ്യമം ഏറ്റെടുത്ത് കഴിഞ്ഞു. മുണ്ടും നേര്യതും ധരിച്ചു നിറവയറോടെ നില്‍ക്കുന്ന ഭാര്യയും സ്‌നേഹനിധിയായ ഭര്‍ത്താവും ചേര്‍ന്ന് ഇണക്കങ്ങളും പിണക്കങ്ങളുമുള്ള ഒരു ഗര്‍ഭകാലം കാണികളുടെ മനസ് ആര്‍ദ്രമാക്കുന്നു.

സാധാരണ മെറ്റേണിറ്റി ഷൂട്ടുകളിലെല്ലാം കാണാത്ത ഒരുപാട് പ്രത്യേകതകള്‍ ഇതിലുണ്ട്. ഭാര്യയ്ക്ക് മാത്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പൊതുവെ ഇത്തരം ഷൂട്ടുകളെല്ലാം. പക്ഷേ ഇത് അങ്ങനെയല്ല, ലക്ഷ്മിയും സമീഷും ഏറെ ആക്റ്റീവായി ഫോട്ടോകളെല്ലാം കെങ്കേമമാക്കിയിട്ടുണ്ട്. ഡ്രീം മേക്കേഴ്‌സ് ആണ് ഈ സുന്ദരനിമിഷങ്ങള്‍ പകര്‍ത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT