Life

ആത്മഹത്യയ്‌ക്കൊരുങ്ങിയ യുവതിയെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥന്റെ അതിസാഹസം(വീഡിയോ)

അപ്പാര്‍ട്ട്‌മെന്റിന്റെ 15ാം നിലയില്‍ നിന്നായിരുന്നു യുവതി താഴേക്ക് ചാടാന്‍ ഒരുങ്ങിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആത്മഹത്യയ്ക്ക് ഒരുങ്ങി നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അഗ്നിശമന സേന ഉദ്യോഗസ്ഥന്റെ അതിസാഹം. 150 അടി ഉയരത്തിലുള്ള കെട്ടിടത്തിന് മുകളിലിരുന്ന താഴേക്ക് ചാടുമെന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ പെണ്‍കുട്ടിയെയാണ് ഉദ്യോഗസ്ഥന്റെ തന്റെ ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തിയത്. 

ഭര്‍ത്താവുമായി കലഹിച്ചതിന് ശേഷമായിരുന്നു യുവതിയുടെ ആത്മഹത്യാ ഭീഷണി. അപ്പാര്‍ട്ട്‌മെന്റിന്റെ 15ാം നിലയില്‍ നിന്നായിരുന്നു യുവതി താഴേക്ക് ചാടാന്‍ ഒരുങ്ങിയിരുന്നത്. 

എന്നാല്‍ യുവതി ഇരിക്കുന്നതിന്റെ പിറകിലൂടെ പോയി അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ ഇവരെ പിടികൂടുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. യുവതി താഴേക്ക് ചാടിയാലോ എന്ന മുന്‍ കരുതലില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ താഴെ വലവിരിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ