Life

ഇവാന്‍കയ്ക്ക് സമാന്തയൊരുക്കിയ ഉഗ്രന്‍ സമ്മാനം  

തെലുങ്കാന സര്‍ക്കാരില്‍ നിന്നുള്ള സ്‌നേഹ സമ്മാനമായാണ് ഈ ഉപഹാരം ഇവാന്‍കയ്ക്ക് നല്‍കുക

Author : സമകാലിക മലയാളം ഡെസ്ക്

ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഹൈദ്രാബാദില്‍ എത്തിയിട്ടുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപിന് നല്‍കാനായി ഒരു പ്രത്യേക സമ്മാന സജ്ജീകരിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താര സുന്തരിയും തെലുങ്കാന ഹാന്‍ഡിക്രാഫ്റ്റ് ബ്രാന്‍ഡ് അംബാസഡറുമായ സമാന്ത. തെലുങ്കാനയിലെ സീദിപ്പേട്ടില്‍ നിര്‍മിക്കുന്ന അതിമനോഹരമായ ഗൊല്ലഭാമ സാരിയാണ് സമാന്ത ഇവാന്‍കയ്ക്കായി കരുതിവെച്ചിരിക്കുന്നത്. തെലുങ്കാന സര്‍ക്കാരില്‍ നിന്നുള്ള സ്‌നേഹ സമ്മാനമായാണ് ഈ ഉപഹാരം ഇവാന്‍കയ്ക്ക് നല്‍കുക. 

പുതിയ ട്രന്‍ഡുകള്‍ക്കനുസരിച്ച് സാരി എത്തരത്തിലാണ് ഡിസൈന്‍ ചെയ്യേണ്ടതെന്നതിനെകുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സമാന്തതന്നെ നേരിട്ട് നെയ്ത്തുകാര്‍ക്ക് പറഞ്ഞുകൊടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാഷന്‍ ഡിസൈനര്‍ കൂടെയായ ഇവാന്‍കയുടെ വസ്ത്രസ്‌നേഹം തന്നെയാണ് ഇത്തരത്തിലൊരു സമ്മാനം ഒരുക്കുന്നതിന് പിന്നിലെ കാരണം. തെലുങ്കാന ഹാന്‍ഡിക്രാഫ്റ്റ് ബ്രാന്‍ഡ് അംബാസഡറയ സമാന്ത സംസ്ഥാനത്ത് കൈത്തറി പ്രചരിപ്പിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. ഇവാന്‍കയ്ക്ക് നല്‍കാനായി ഗൊല്ലഭാമ സാരി തിരഞ്ഞെടുത്തതിന് പിന്നിലും ഇതെ കൈത്തറി സ്‌നേഹം തന്നെ. 

പ്രശസ്ത ഫാഷന്‍ ഡിസൈനറായ നീതു ലുള്ള ഇവാന്‍കയ്ക്കായി ഒരു സാരി ഗൗണും ഡിസൈന്‍ ചെയ്തിട്ടുണ്ട്. പരമ്പരാഗത സംഗീത ഉപകരണമായ സിതാറിന്റെ അലങ്കാരങ്ങളുളള ഈ സാരിഗൗണില്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടുള്ള ഡിസൈനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം