Life

ഈ കൊതിയൂറുന്ന ചിത്രങ്ങള്‍ ഭക്ഷണത്തെക്കുറിച്ചുള്ളതല്ല; പ്രീ വെഡിങ് ഷൂട്ടാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ???...

ഇതുവരെ ആരും പരീക്ഷക്കാത്തൊരു തീമാണ് ഭാവിയിലെ സഹയാത്രികരാകാന്‍ പോകുന്ന ഈ ചെറുപ്പക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഓരോരുത്തരും തങ്ങളുടെ വിവാഹം അനുസ്മരണീയമായ ഒന്നാക്കി മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട മനോഹര നിമിഷങ്ങള്‍ ആളുകള്‍ വീഡിയോ എടുത്തും ഫോട്ടോ എടുത്തുമെല്ലാം സൂക്ഷിക്കുക പതിവാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഇന്ന് ഇത്തരം വീഡിയോകളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ പങ്കുവയ്ക്കുന്നതും ട്രെന്‍ഡാണ്. 

അതുപോലെ വിവാഹത്തിന് മുന്‍പെടുത്ത ഒരു പ്രീവെഡിങ് ഷൂട്ടിന്റെ ദൃശ്യങ്ങള്‍ ഇവിടെ വയറലായിരിക്കുകയാണ്. സാധാരണ പ്രത്യേകതരം വേഷവിധാനത്തിന്റെ പേരിലോ ലൊക്കേഷന്റെ പേരിലോ ഒക്കെയാണ് ഓരോ വിഡിയോയും വൈറലാവാറുള്ളത്. ഇവിടെ പക്ഷേ ഇതുവരെ ആരും പരീക്ഷക്കാത്തൊരു തീമാണ് ഭാവിയിലെ സഹയാത്രികരാകാന്‍ പോകുന്ന ഈ ചെറുപ്പക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ വെഡിങ് ഷൂട്ട് കണ്ടാല്‍ ഏതെങ്കിലും ഫുഡ് ആപിന്റെ പരസ്യം ആണെന്നേ ആദ്യം തോന്നൂ.. വ്യത്യസ്തമായ റസ്റ്ററന്റുകളില്‍ നിന്ന് വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഇരുവരും ചേര്‍ന്ന് ആസ്വദിച്ച് കഴിക്കുകയാണ്. ഡെല്‍ഹിക്കാരായ ഹരീന്ദര്‍ സിങ് പെഹ്ലിയും റിതിക മേത്തയും ആഹാരപ്രേമികളായതുകൊണ്ടായിരിക്കാം ഇത്തരമൊരു പ്രീവെഡിങ് ഷൂട്ട് നടത്താന്‍ തയാറായത്. 

'പരമ്പരാഗത വേഷത്തിലെത്തുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും എല്ലാ പ്രീവെഡിങ് വീഡിയോകളിലും സര്‍വ്വസാധാരണമാണ്. എന്നാല്‍ അതില്‍നിന്നെല്ലാം മാറിനില്‍ക്കുന്ന തികച്ചും രസകരവും ക്രിയാത്മകവുമായ ഒരു ഷൂട്ട് ആണ് ഞങ്ങള്‍ ഉദ്ദേശിച്ചത്' ഹരീന്ദര്‍ സിങ് പറഞ്ഞു.

ഏതായാലും ഇനിയങ്ങോട്ടെന്നും ഭക്ഷണവും ജീവിതവും പങ്കുവെയ്ക്കാനായി ഇവരൊന്നിക്കുകയാണ്. നവംബര്‍ നാലിന് നടക്കുന്ന വിവാഹത്തിനായി ഇരുവരും കഴിച്ച് കഴിച്ച് ഒരുങ്ങിക്കഴിഞ്ഞു...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT