Life

എന്നെ വെള്ളം കുടിപ്പിച്ചത് മോദിയല്ല, അത്  എ ആര്‍ റഹ്മാനാണ്; കരണ്‍ ഥാപ്പറിന്റെ വെളിപ്പെടുത്തല്‍

റഹ്മാന്റെ മറുപടി കേട്ട് അന്തംവിട്ടിരുന്ന താന്‍, എന്താണ് ഉം.., ഉംംംം.., ഹ്മം.. എന്നിവ തമ്മിലുള്ള വ്യത്യാസമെന്ന് ചോദിച്ചു. അതിന് ഹൊ! എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെലിബ്രിറ്റി അഭിമുഖങ്ങള്‍ നടത്തുന്നതില്‍ പ്രശസ്തി നേടിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി. ഇന്നുവരെ നടത്തിയ അഭിമുഖങ്ങളില്‍ ഏറ്റവും പ്രയാസമേറിയത് എ ആര്‍ റഹ്മാനുമായി നടത്തിയതായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
 
ഇത്രയും നാണം കുണുങ്ങിയായ ഒരു മനുഷ്യനെ ജീവിതത്തില്‍ ഇന്റര്‍വ്യൂ ചെയ്തിട്ടില്ലെന്ന് തന്റെ അഭിമുഖങ്ങളെ കുറിച്ചെഴുതിയ പുസ്തകമായ ' ഡെവിള്‍സ് അഡ്വക്കേറ്റ് ; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന പുസ്തകത്തില്‍ പറയുന്നു. 2000 ത്തില്‍ പദ്മശ്രീ പുരസ്‌കാരം ലഭിക്കുമ്പോഴാണ് റഹ്മാന്റെ അഭിമുഖം തയ്യാറാക്കുന്നത്. 

ഒറ്റവാക്കുകളിലായിരുന്നു മിക്ക ചോദ്യങ്ങള്‍ക്കും റഹ്മാന്‍ ഉത്തരം പറഞ്ഞത്. തികച്ചും സൂത്രശാലിയാണ് അദ്ദേഹമെന്നും ഥാപ്പര്‍ പറയുന്നു. ആദ്യത്തെ ചോദ്യത്തിന് റഹ്മാന്റെ ഉത്തരം .. ഉം.. എന്നായിരുന്നു. രണ്ടാമത്തേതിന് ഉംംംം... എന്നൊരു നീട്ടം മാത്രം. റഹ്മാന്റെ മറുപടി കേട്ട് അന്തംവിട്ടിരുന്ന താന്‍, എന്താണ് ഉം.., ഉംംംം.., ഹ്മം.. എന്നിവ തമ്മിലുള്ള വ്യത്യാസമെന്ന് ചോദിച്ചു. അതിന് ഹൊ! എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കരണ്‍ ഥാപ്പര്‍ പറയുന്നു. ആ അഭിമുഖത്തില്‍ നിന്ന് എന്തെങ്കിലും സംപ്രേഷണം ചെയ്യാന്‍ പാകത്തിന് കിട്ടുന്നതിനായി മൂന്ന് തവണ ഇന്റര്‍വ്യൂ ചെയ്യേണ്ടി വന്നുവെന്നും പുസ്തകത്തില്‍ കരണ്‍ഥാപ്പര്‍ വെളിപ്പെടുത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി