Life

ഒന്ന് രക്ഷിക്കുവോ പ്ലീസ്...സൈക്കിളിടിച്ച് പരിക്കേറ്റ കോഴിക്കുഞ്ഞുമായി കുട്ടി ആശുപത്രിയില്‍, ചിത്രം വൈറല്‍

പത്ത് രൂപയും കയ്യിലുയര്‍ത്തി പകച്ച് നില്‍ക്കുന്ന സായ് രംഗിന്റെ ചിത്രം ഇതിനകം 70,000ത്തോളം പേര്‍ പങ്കുവച്ചു കഴിഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

സൈക്കിള്‍ ചവിട്ടുന്നതിനിടയില്‍ അറിയാതെ കോഴിക്കുഞ്ഞിന്റെ പുറത്ത് തട്ടിയതോടെ മിസോറാമുകാരനായ സായ് രംഗ് ഓടിച്ചെന്നത് ആശുപത്രിയിലേക്കാണ്. ഇടിയേറ്റ കോഴിക്കുഞ്ഞ് ഒരു കൈയ്യിലും മറ്റേ കയ്യില്‍ പത്ത് രൂപയുടെ ഒരു നോട്ടും. എങ്ങനെയെങ്കിലും രക്ഷിക്കാമോ എന്നായിരുന്നു ഈ കുഞ്ഞു മിടുക്കന്റെ ചോദ്യം. 

സംഗ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുഞ്ഞ് സായ് രംഗിന്റെ ചിത്രം ഇതോടെ വൈറലാവുകയായിരുന്നു. ഇത് കണ്ടപ്പോള്‍ ചിരിയും കരച്ചിലും ഒരു പോലെ വന്നുവെന്നായിരുന്നു ചിത്രം പങ്ക് വച്ച് സംഗ പറഞ്ഞത്. 

പത്ത് രൂപയും കയ്യിലുയര്‍ത്തി പേടിച്ചരണ്ട് നില്‍ക്കുന്ന സായ് രംഗിന്റെ ചിത്രം ഇതിനകം 70,000ത്തോളം പേര്‍ പങ്കുവച്ചു കഴിഞ്ഞു. കുട്ടിയുടെ നിഷ്‌കളങ്കതയെയും സഹജീവി സ്‌നേഹത്തെയും നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ