Life

കുനിഞ്ഞപ്പോള്‍ തുന്നലിലൂടെ കുടല്‍ പുറത്തേക്ക് വന്നു; സിസേറിയന് ശേഷമുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് അമ്മ

സിസേറിയന്‍ കഴിഞ്ഞ് അഞ്ചാം ദിവസം തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് കുടല്‍ പുറത്തുവന്നു എന്നാണ് മെല്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

രു സ്ത്രീ പൂര്‍ണയാവുന്നത് അവര്‍ അമ്മയാകുമ്പോഴാണ്. ഒരു ജീവനെ ഉദരത്തില്‍ ചുമക്കുന്നതു മുതല്‍ പിന്നീട് തന്റെ കുഞ്ഞിന്റെ ജീവിതത്തിലെ ഓരോ ഘട്ടവും അവര്‍ക്ക് പ്രീയപ്പെട്ടതാകും. ഇന്ന് പ്രസവത്തിലൂടെ അല്ല സിസേറിയനിലൂടെയാണ് കൂടുതല്‍ പേരും കുഞ്ഞിന് ജന്മം നല്‍കുന്നത്. പ്രസവ വേദനയില്‍ നിന്നുള്ള രക്ഷപ്പെടല്‍ ഒഴിച്ചാല്‍ സിസേറിയന്‍ അത്ര സുഖമുള്ള സംഗതിയല്ല. ഒരു അമ്മയ്ക്ക സിസേറിയനിലൂടെയുണ്ടായ അനുഭവം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മെല്‍ ബെര്‍മിനര്‍ എന്ന യുവതിതന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.

സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം തനിക്കുണ്ടായ അനുഭവമാണ് മെല്‍ പങ്കുവെച്ചത്. സിസേറിയന്‍ കഴിഞ്ഞ് അഞ്ചാം ദിവസം തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് കുടല്‍ പുറത്തുവന്നു എന്നാണ് മെല്‍ പറയുന്നത്. ചിത്രത്തോടൊപ്പമാണ് മില്ലിന്റെ പോസ്റ്റ്. മനധൈര്യം കൈവിടാതെയിരുന്നതാണ് മില്ലിന്റെ ജീവന്‍ തന്നെ രക്ഷിച്ചത്. 

കുളിക്കുന്നതിനിടയില്‍ താഴെവീണ ഷാംപു എടുക്കാനായി മെല്‍ കുനിയുകയായിരുന്നു. അപ്പോള്‍ വയറില്‍ കടുത്ത വേദന അനുഭവപ്പെട്ടു. വയറിലേക്ക് നോക്കിയപ്പോള്‍ മെല്‍ കണ്ടത് സിസേറിയന്‍ കഴിഞ്ഞ് തുന്നലിട്ട ഭാഗത്തിലൂടെ പുറത്തേക്ക് വന്ന കുടലാണ്. ധൈര്യം കൈവിടാതെ കുടല്‍ കൈകൊണ്ട് പിടിച്ച് മെല്‍ ഭര്‍ത്താവ് എയ്ഡന്‍ ജോണ്‍സണെ വിളിച്ചു. കുടല്‍ തന്റെ കൈക്കുള്ളില്‍ നിന്ന് വഴുതുന്നുണ്ടായിരുന്നു വല്ലാതെ ഭയന്നു പോയി എന്നാണ് അവര്‍ കുറിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് മെല്ലിനെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. സോഫയില്‍ ചാരി ഇരിക്കുന്ന ചിത്രവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ കുടലും വയസും കൈകളിലായിരുന്നു എന്നാണ് മെല്‍ പറയുന്നത്. 

2011 ഡിസംബര്‍ 11നായിരുന്നു മെല്‍ തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെ ഒരു ചിത്രം പങ്കുവയ്ക്കുന്നതിനുള്ള കാരണവും മെല്‍ പറയുന്നുണ്ട്. സിസേറിയന്‍ പോലെയുള്ള മേജര്‍ സര്‍ജറികള്‍ കഴിഞ്ഞ് ഇതൊക്കെ വളരെ നിസാരമെന്നു പറഞ്ഞ് അവശ്യമായ കരുതല്‍ എടുക്കാത്ത അമ്മമാര്‍ക്കു വേണ്ടിയാണ് താന്‍ ഈ ചിത്രം പങ്കുവയ്ക്കുന്നത് എന്നും മെല്‍ പറയുന്നു. കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം തന്നെ മുറിവില്‍ വെള്ള നിറത്തിലുള്ള തടിപ്പ് കണ്ടിരുന്നു. എന്നാല്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണെന്നാണ് ഇവര്‍ കരുതിയത്. അതിന് ശേഷമാണ് തുന്നലിലൂടെ കുടല്‍ പുറത്തുവന്നത്. സര്‍ജറിക്കു ശേഷം മുറിവുകള്‍ നന്നായി വൃത്തിയാക്കിയിരുന്നു എന്നും ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ആശുപത്രി വിട്ടതെന്നാണ് മെല്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT