Life

കൂടുതല്‍ ശമ്പളം സന്തോഷം തരുമോ?

കൂടുതല്‍ പണം കൈയ്യില്‍ വരുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ജീവിത നിലവാരത്തിനും പ്രയോജനം ചെയ്‌തേക്കാം, പക്ഷെ ഇത് സന്തോഷം കൊണ്ടുവരണമെന്നുണ്ടോ 

Author : സമകാലിക മലയാളം ഡെസ്ക്

കൂടുതല്‍ ശമ്പളം നേടാനായി പുതിയ ജോലി തിരയുകയാണോ? കൂടുതല്‍ പണം കൈയ്യില്‍ വരുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ജീവിത നിലവാരത്തിനും പ്രയോജനം ചെയ്‌തേക്കാം, പക്ഷെ ഇത് സന്തോഷം കൊണ്ടുവരണമെന്നില്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ പണം നേടുന്നവരില്‍ കൂടുതല്‍ സ്വാര്‍ത്ഥരാവാനുള്ള താല്‍പര്യമാണ് ഉള്ളതെന്നാണ് ഗവേഷകര്‍ ചൂണ്ടികാട്ടുന്നത്. എന്നാല്‍ കുറച്ച്് പണം നേടുന്നവരിലാകട്ടെ കരുണയും സ്‌നേഹവുമൊക്കെ കൂടുതലായിരിക്കും. പണമാണ് ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും കൊണ്ടുവരുന്നതെന്ന അബദ്ധധാരണയാണ് ഇതോടെ ഇലാതാകുന്നത്. 

സമ്പന്നരായവര്‍ സ്വന്തം ജീവിതവും അതിലെ സന്തോഷവും സങ്കടവും മാത്രം കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ താരതമ്യേന സമ്പത്ത് കുറഞ്ഞ ആളുകള്‍ മറ്റുള്ളവരുടെ ജീവിതത്തെയും അവരുടെ പ്രശ്‌നങ്ങളെയും അടുത്തറിയാന്‍ ശ്രമിക്കുന്നവരാണ്. സമ്പത്ത് സന്തോഷത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നില്ലെന്നാണ് ഈ കണ്ടെത്തല്‍ ചൂണ്ടികാട്ടുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പോള്‍ പിഫ് പറയുന്നു. 

സമ്പന്നരായവര്‍ അവരുടെ നേട്ടങ്ങളില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ കുറഞ്ഞ ശമ്പളവുമായി ജീവിക്കുന്നവര്‍ മറ്റുള്ളവരുടെ സന്തോഷത്തില്‍ കൂടെ പങ്കുചേരുന്നവരാണെന്ന് പിഫ് ചൂണ്ടികാട്ടുന്നു. 1519ആളുകളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പഠനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം