Life

കൊലയാളി സ്രാവിന്റെ പുറത്ത് കയറി കടലിലൂടെ 'കൂളായി' സഞ്ചരിക്കുന്ന മനുഷ്യന്‍! അമ്പരപ്പിക്കുന്ന വീഡിയോ

കൊലയാളി സ്രാവിന്റെ പുറത്ത് കയറി കടലിലൂടെ കൂളായി സഞ്ചരിക്കുന്ന മനുഷ്യന്‍! അമ്പരപ്പിക്കുന്ന വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

മ്പരപ്പിക്കുന്ന ചില വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. മനുഷ്യന്റെ സാഹസികമായ ശ്രമങ്ങളുടെ കാഴ്ചകളും ഇത്തരത്തില്‍ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടാറുണ്ട്. അത്തരമൊരു അതിസഹാസികമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ കീഴടക്കുന്നത്. 

കൊലയാളി സ്രാവിന്റെ പുറത്ത് കയറി കൂളായി കടലിലൂടെ യാത്ര ചെയ്യുന്ന മനുഷ്യനാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ അമ്പരപ്പ് തീര്‍ക്കുന്നത്. സൗദി അറേബ്യയിലെ യന്‍ബു നഗരത്തിന് സമീപത്തുള്ള ചെങ്കടലില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. 

ബോട്ടില്‍ കടലിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ആ മനുഷ്യന്‍ തന്റെ സാഹസിക പ്രവൃത്തി നടത്തിയത്. ബോട്ടിന്റെ വക്കിലിരുന്ന സഞ്ചരിക്കുന്ന ഇയാള്‍ ഒരു വശത്ത് നിന്ന് സ്രാവ് വരുന്നത് കണ്ട് അതിന്റെ പുറത്തേക്ക് കയറാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് വിജയിക്കുന്നില്ല. തൊട്ടടുത്ത നിമിഷം തന്നെ ബോട്ടിന്റെ മറ്റൊരു വശത്ത് രണ്ടാമതൊരു സ്രാവ് വന്നതോടെ ഇയാള്‍ അതിന്റെ പുറത്ത് കയറി കടലിലൂടെ സഞ്ചരിക്കുകയാണ്. ഒപ്പമുള്ളയാളാണ് ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തിയത്. 

ജീവന്‍ പണയം വച്ചുള്ള പ്രവര്‍ത്തി ചെയ്ത ഇയാളെ സാമൂഹിക മാധ്യമങ്ങളില്‍ പലരും വലിയ തോതിലാണ് വിമര്‍ശിച്ചത്. അയാളുടെ ജീവന്‍ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്. അറസ്റ്റ് ചെയ്യണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT