Life

ഗിറ്റാറില്‍ മധുര സംഗീതം; പറന്നെത്തി ജനലരികിലിരുന്ന് ആസ്വദിച്ചും ഒപ്പം പാടിയും രണ്ട് തത്തകള്‍! വീഡിയോ വൈറല്‍

ഗിറ്റാറില്‍ മധുര സംഗീതം; പറന്നെത്തി ജനലരികിലിരുന്ന് ആസ്വദിച്ചും ഒപ്പം പാടിയും രണ്ട് തത്തകള്‍! വീഡിയോ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സംഗീതം മനുഷ്യ മനസുകള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. കോവിഡ് മഹാമാരിയുടെ ഇക്കാലത്ത് പ്രത്യേകിച്ചും.

ഇക്കഴിഞ്ഞ ഞായറാഴ്ച മുംബൈ സ്വദേശിയായ ഗിറ്റാറിസ്റ്റ് ജതിന്‍ തലുക്ദറിന് മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരുന്നു. വീടിന്റെ ജനലരികിലിരുന്ന് രാവിലെ ഗിറ്റാര്‍ വായിക്കുകയായിരുന്ന ജതിന് അരികില്‍ ആ സംഗീതം കേള്‍ക്കാന്‍ രണ്ട് അതിഥികളെത്തി. രണ്ട് തത്തകളായിരുന്നു അതിഥികള്‍.

ആസ്വദിക്കാനെത്തിയ പുതിയ സുഹൃത്തുക്കളുമൊന്നിച്ചുള്ള വീഡിയോ ജതിന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി മാറുകയും ചെയ്തു. തന്റെ സംഗീതം ആസ്വദിക്കാനെത്തിയ തത്തകള്‍ക്ക് ജതിന്‍ പേരും നല്‍കി. ജിം, കയ്‌രി എന്നിങ്ങനെയാണ് തത്തകള്‍ക്ക് പേരിട്ടത്. ഗിറ്റാര്‍ വായനയ്‌ക്കൊപ്പം ജതിന്‍ മൂളിപ്പാട്ടും തുടങ്ങിയതോടെ തത്തകളിലൊന്ന് ഒപ്പം കൂടുന്നതും വിഡീയോയില്‍ കാണാം.

സംഗീത ജീവിതത്തിലെ പുതിയ അനുഭവം എന്നാണ് ജതിന്‍ ആ നിമിഷത്തെ കുറിച്ച് പറഞ്ഞത്. 'ലോക്ക്ഡൗണ്‍ ഇത്തരത്തിലുള്ള അത്ഭുത സുഹൃത്തുക്കളെ എന്റെ മുന്നിലെത്തിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇരുവരും ഇപ്പോള്‍ ഞങ്ങളുടെ കുടുംബാംഗങ്ങളായി മാറി. ജീവിതത്തില്‍ കൂടുതല്‍ പോസിറ്റീവ് നിറയ്ക്കാനും ഇരുവരുടേയും സാന്നിധ്യം ഇപ്പോള്‍ സഹായിക്കുന്നു. ഇത്ര ഭംഗിയുള്ള സമ്മാനം എത്തിച്ചു തന്നതിന് പ്രകൃതിക്ക് നന്ദി പറയുന്നു'.

ഇത്തരത്തില്‍ മനോഹരമായി തത്തകള്‍ ഇണങ്ങുന്നത് അത്ഭുതപ്പെടുത്തുന്നതായി ഒരാള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് കണ്ട ഏറ്റവും നല്ല വീഡിയോ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT