Life

'ചക്കപ്പഴം എന്നും ഒരു വീക്‌നെസാണ്'; ചക്കക്കൊതിയനായ കാട്ടു കൊമ്പന്റെ വിക്രിയ; ബുദ്ധിമാനെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

എന്തു ത്യാഗം സഹിച്ചും ചക്കപ്പഴം അകത്താക്കാന്‍ ആനകള്‍ ശ്രമിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ആനകളുടെ ദൗര്‍ബല്യമായ ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം ചക്കപ്പഴം എന്നാണ്. എന്തു ത്യാഗം സഹിച്ചും ചക്കപ്പഴം അകത്താക്കാന്‍ ആനകള്‍ ശ്രമിക്കും. പല ആനകളും നാട്ടിലേക്കിറങ്ങുന്നത് പോലും ചക്കപ്പഴം പാകമാകുന്ന സമയത്താണ്. 

ഇത്തരത്തില്‍ ചക്കക്കൊതി മൂത്ത് ത്യാഗം സഹിച്ച് ഒരു കാട്ടു കൊമ്പന്‍ പ്ലാവില്‍ നിന്ന് അത് വീഴ്ത്തി കഴിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ചക്കപ്പഴം കഴിക്കാനായി നാട്ടിലിറങ്ങിയ കാട്ടു കൊമ്പന്റെ ദൃശ്യങ്ങള്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്‌വാനാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ചക്കപ്പഴത്തിന്റെ മണം പിടിച്ചെത്തിയ കാട്ടു കൊമ്പന്‍ ഏറെ പണിപ്പെട്ടാണ് പ്ലാവില്‍ നിന്ന് ചക്ക പറിച്ചെടുത്തത്. കൂറ്റന്‍ പ്ലാവിന്റെ മുകളിലായി കിടന്നിരുന്ന ചക്ക ഏറെ പരിശ്രമത്തിനു ശേഷമാണ് കൊമ്പനു കിട്ടിയത്. പ്ലാവിന്റെ തടിയില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിവച്ച് തുമ്പിക്കൈ ഉപയോഗിച്ചാണ് ആന ചക്ക അടര്‍ത്തി താഴേക്കിട്ടത്. 

ഉരുണ്ടു നീങ്ങിയ ചക്ക നിലത്തു വച്ചതിനു ശേഷം ചവിട്ടി അടര്‍ത്തി ചക്കപ്പഴം ഭക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആനയുടെ ബുദ്ധി ശക്തിയെ പുകഴ്ത്തി നിരവധി അഭിപ്രായങ്ങളും ദൃശ്യങ്ങള്‍ക്കൊപ്പം ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി