Life

ചെണ്ടക്കാരുടെ നടുവില്‍ വയലിനുമായി പെണ്‍കുട്ടി; 'രാമായണക്കാറ്റ്' പഞ്ചാരിമേളം വേര്‍ഷന്‍ സൂപ്പര്‍ഹിറ്റ്; വിഡിയോ വൈറല്‍

വയലിന്‍ സംഗീതത്തിനൊപ്പം ചെണ്ടയുടെ താളവും ചേര്‍ന്നുള്ള സ്‌പെഷ്യന്‍ മേളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലതരത്തിലുള്ള പഞ്ചാരിമേളം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇത് അതുക്കും മേലെയാണ്. ചെണ്ടക്കാര്‍ക്ക് നടുക്കായി വയലിനും പിടിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയാണ് മേളം നയിക്കുന്നത്. അവളുടെ സംഗീതത്തിന് അതിമനോഹരമായി താളമിട്ട് ചെണ്ടക്കാരും. വയലിന്‍ സംഗീതത്തിനൊപ്പം ചെണ്ടയുടെ താളവും ചേര്‍ന്നുള്ള സ്‌പെഷ്യന്‍ മേളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ ഞെട്ടിക്കുകയാണ് വയലിനിസ്റ്റും മേളക്കാരും. 

പയ്യന്നൂര്‍ കൊഴുമ്മല്‍ ശ്രീ മാക്കീല്‍ മുണ്ട്യക്കാവ് ക്ഷേത്രത്തില്‍ നടന്ന ആഘോഷ പരിപാടിയിലാണ് വ്യത്യസ്തമായ ചെണ്ടമേളം അരങ്ങേറിയത്. കൊച്ചി സ്വദേശിയായ അപര്‍ണ ബാബുവാണ് ചെണ്ടമേളത്തിനൊപ്പം വയലിന്‍ വായിച്ച് സ്റ്റാറായിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം രാമായണക്കാറ്റിനാണ് അപര്‍ണ തന്റെ വയലിനിലൂടെ ജീവന്‍ നല്‍കിയത്. 

വ്യത്യസ്തമായ ഫ്യൂഷന്‍ സംഗീതപ്രേമികളുടെ മനസു കീഴടക്കുകയാണ്. അഞ്ചു മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക് നിരവധി  കമന്റുകളും ലഭിക്കുന്നുണ്ട്. വ്യത്യസ്തമായ ഫ്യൂഷന്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച കലാകാരന്മാരെ പ്രശംസിക്കുകയാണ് ഇവര്‍. ഈ വിഡിയോ കൂടെ കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോള്‍ എന്ന ഗാനത്തിന്റെ ഫ്യൂഷനും അപര്‍ണ തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT