Life

ഡയപ്പറിട്ട കൊച്ചു കുഞ്ഞാണ്, പക്ഷേ കണ്ടു പഠിക്കണം ഈ കരുതല്‍; വളര്‍ത്തു നായയെ ചേര്‍ത്തുനിര്‍ത്തി, ക്യൂട്ട് വീഡിയോ

ഡയപ്പറിട്ട കൊച്ചു കുഞ്ഞാണ്, പക്ഷേ കണ്ടു പഠിക്കണം ഈ കരുതല്‍; വളര്‍ത്തു നായയെ ചേര്‍ത്തുനിര്‍ത്തി, ക്യൂട്ട് വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന ജീവിയാണ് നായകള്‍. വളര്‍ത്തു നായകള്‍ നിരുപാധിക സ്‌നേഹും സംരക്ഷണവും നല്‍കുന്നതില്‍ മിടുക്കരാണ്. എന്നാല്‍ ചില സമയങ്ങളില്‍ അവരെ മനുഷ്യന്‍മാര്‍ തിരിച്ച് ആശ്വസിപ്പിക്കേണ്ട ഘട്ടങ്ങളുമുണ്ടാകാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

ഇടിയും മിന്നലും കാരണം പേടിച്ചു പോയ വളര്‍ത്തു നായയെ ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് വൈറലായി മാറിയത്. സ്‌നേഹത്തിന്റെയും കരുതലിന്റേയും അങ്ങേയറ്റത്തെ നിഷ്‌കളങ്കതയാണ് ഈ വീഡിയോയെ കൗതുകകരമാക്കുന്നത്. 

ഇടിയും മിന്നലും കണ്ട് പേടിച്ച് നായ ബാത്ത്‌റൂമില്‍ കയറി ഒളിച്ചപ്പോഴാണ് ഡയപ്പറിട്ട ഒരു കുഞ്ഞ് അതിനെ ആശ്വസിപ്പിക്കുന്നത്. ചെവിയിലും തലയിലും തട്ടിയും തലോടിയും കെട്ടിപ്പിടിച്ചുമൊക്കെ ആ കുഞ്ഞ്, നായയെ ആശ്വസിപ്പിക്കുന്നു. ഇന്ന് കണ്ട ഏറ്റവും മനോഹരമായ കാഴ്ച എന്നാണ് ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ കുറിച്ചത്. 

ഏതാണ്ട് ആറ് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. അര ലക്ഷത്തോളം ലൈക്കുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

കുഞ്ഞു ശരീരമാണെങ്കിലും അതില്‍ നിറയെ അനുകമ്പയാണെന്ന് ഒരാള്‍ കുറിച്ചു. ഇതാണ് സ്‌നേഹം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

''സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചത്'; പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം

'സിഐഡിയാണോ?'; തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തൊപ്പിയുമിട്ട് മമിത ബൈജു; 'ഒറ്റ അടയാളത്തില്‍' കണ്ടുപിടിച്ച് ആരാധകന്‍

'വഴക്ക് കൂടാൻ പോലും ഒരാൾ ഇല്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം'; ഷൈൻ ടോം ചാക്കോ