Life

ദുരിതാശ്വാസ ക്യാമ്പില്‍ സങ്കടം പാടിത്തീര്‍ത്ത് ഡേവിഡേട്ടന്‍; കണ്ണുനിറഞ്ഞ് കേരളം

ക്യാമ്പിലിരുന്ന് ഇദ്ദേ​ഹം പാടിയ പാട്ടിന്റെ വീഡിയോ സുഹൃത്തുക്കളാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ലാപരിപാടികൾ സംഘടിപ്പിച്ച് പ്രളയദുരന്തത്തിൽ എല്ലാം തകർന്നിരിക്കുന്നവരെ അൽപം സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങൾ പല ദുരിതാശ്വാസ ക്യാമ്പുകളിലും കാണാനാകും. ഉള്ളിൽ സങ്കടകടലെരിയുമ്പോഴും ഇത്തരത്തിൽ ചിരിച്ചുനിൽക്കുന്ന മുഖങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്‌. നിരാശയിൽ കഴിയുന്ന ആളുകളിൽ വീണ്ടും സന്തോഷം തിരിച്ചുകൊണ്ടുവരാൻ വോളണ്ടിയർമാരും അധികൃതരും നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് ആ ചിരികളൊക്കെയും. എന്നാൽ വൈക്കത്തെ തോട്ടകംപള്ളി ക്യാംപിലിരുന്ന് ഡേവിഡേട്ടൻ പാടുമ്പോൾ ആരുടെയും കണ്ണുനിറയും. 

പ്രളയം എല്ലാം കവർന്നെടുത്തതിന്റെ വേദനയിലിരുന്നാണ് ​ഗായകൻ കൂടിയായ ഡേവിഡ് 'ഹൃദയവാഹിനി...' എന്ന സിനിമാ​ഗാനം ആലപിക്കുന്നത്. പെയ്ന്റ പണിക്കാരനായ ഡേവിഡേട്ടന്റെ വീട് പ്രളയത്തിൽ മുങ്ങി. വീട്ടിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ലാത്തതിനാൽ ക്യാമ്പിൽ നിന്ന് തിരിച്ചുപോകാൻ ഇദ്ദേഹത്തിനായിട്ടില്ല. വെള്ളപ്പൊക്കത്തിൽ കോട്ടയത്തെ പടിഞ്ഞാറൻ മേഖല മുഴുവൻ വെള്ളത്തിനടിയിലാണ്.  ക്യാമ്പിലിരുന്ന് ഇദ്ദേ​ഹം പാടിയ പാട്ടിന്റെ വീഡിയോ സുഹൃത്തുക്കളാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎയ്ക്ക് അധികാരം തരൂ, കേരളത്തെ വികസിതമാക്കാം; ഇത് മോദിയുടെ ഗ്യാരണ്ടി, ഹര്‍ത്താല്‍ മാഫിയയെ തുടച്ചുനീക്കും'

ഹെയർ സെറം ഉപയോ​ഗിക്കുന്നത് നല്ലതാണോ?

വൈറല്‍ പെണ്‍കുട്ടിക്ക് കേരളത്തില്‍ താലികെട്ട്; മൊണാലിസ വിവാഹിതയായി

'ആ പേടി എനിക്ക് ഇപ്പോഴും ഉണ്ട്'; ആറാം ക്ലാസിൽ വച്ച് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ടിനി ടോം

സാരിയിൽ സുന്ദരിയായി സ്ലീവാച്ചൻ്റെ മാലാഖ

SCROLL FOR NEXT