Life

നാവിന് അസാധാരണ നീളം; സമ്പാദിക്കുന്നത് ലക്ഷങ്ങള്‍, സ്വന്തമായി കമ്പനി

Author : സമകാലിക മലയാളം ഡെസ്ക്

'നാവിന് നീളം കൂടുതലാണ്', ഒരുപാട് സംസാരിക്കുന്ന ആളുകളെ പറ്റി നമ്മള്‍ പറയുന്ന ഒരു കമന്റാണിത്. എന്നാല്‍ നാവിന് നീളം കൂടിയതുകൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ആളുകളെ കണ്ടിട്ടുണ്ടോ? അങ്ങനെയൊരാളാണ് ഫ്‌ലോറിഡയിലെ മെക്കേല സറാവിയ എന്ന 21കാരി.  മെക്കേലയുടെ നാവിന് അസാധാരണ നീളമുണ്ട്. നാവിന്റെ ആ നീളം കൊണ്ടാണ് ഈ യുവതിയിപ്പോള്‍ ലക്ഷപ്രഭുവായിരിക്കുന്നത്. 

സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചില ദൃശ്യങ്ങളിലൂടെയാണ് യുവതിയുടെ നാവിന് ആരാധകരേറിയത്. ഈ പ്രത്യേകതയെ ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കുന്നതിലെ കച്ചവടതന്ത്രം മനസ്സിലാക്കിയ മെക്കേല വ്യത്യസ്തങ്ങളായ വിഡിയോയിലൂടെ തന്റെ നാവ് വെര്‍ച്വല്‍ ലോകത്ത് പ്രദര്‍ശിപ്പിച്ചു തുടങ്ങി. തന്റെ നൃത്ത നൈപുണ്യവും കൂടിച്ചേര്‍ത്താണ് മെക്കേല വ്യത്യസ്തങ്ങളായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും അപ്‌ലോഡ് ചെയ്യുന്ന വിഡിയോകളിലൂടെ ഒരു വര്‍ഷം 71,06,530 രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് മെക്കേലയുടെ അവകാശവാദം.  വെര്‍ച്വല്‍ ലോകത്തു നിന്ന് സമ്പാദിച്ച വരുമാനം വെര്‍ച്വല്‍ ലോകത്തു തന്നെ ഇന്‍വെസ്റ്റ് ചെയ്യാനും മെക്കേല ശ്രമിച്ചു. വസ്ത്രങ്ങളും ഫോണ്‍ ആക്‌സസറീസും ടെക്‌സ് ടോയ്‌സും വില്‍ക്കുന്ന ഒരു ഓണ്‍ലൈന്‍ ഷോപ്പാണ് മെക്കേല ആരംഭിച്ചത്.

'' ഏറ്റവും വലിയ പ്രചോദനം എന്റെ അമ്മയാണ്. അമ്മ വളരെ ധീരയായ സ്ത്രീയാണ്. ഞാനെന്റെ അമ്മയെ വളരെയേറെ സ്‌നേഹിക്കുന്നു. ഇത്ര ചെറുപ്പത്തിലേ സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്. കുടുംബത്തെ സഹായിക്കാനാണ് ഞാന്‍ ബിസിനസ്സ് ചെയ്യുന്നത്''.-മെക്കേല പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി