Life

നെഞ്ചുപിളര്‍ക്കുന്ന ക്രൂരത!; നവജാതശിശുവിനെ സ്ത്രീ ഓവുചാലിലേക്ക് വലിച്ചെറിഞ്ഞു, രക്ഷയ്ക്ക് എത്തി തെരുവുപട്ടികള്‍; നടുക്കുന്ന കഥ 

ഹരിയാനയില്‍ ഓവുചാലില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ നില അതീവഗുരുതരം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്:  ഹരിയാനയില്‍ ഓവുചാലില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ നില അതീവഗുരുതരം. തെരുവുപട്ടികള്‍ കുരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് അഴുക്കുചാലില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഞെട്ടി. ഒരു സ്ത്രീ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ കുഞ്ഞിനെ ഓവുചാലിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഹരിയാനയിലെ കൈത്താള്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പിഞ്ചുകുഞ്ഞിനെ  സ്ത്രീ ഓവുചാലിലേക്ക് വലിച്ചെറിഞ്ഞതെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ കരച്ചില്‍കേട്ടു സമീപത്തെ തെരുവുപട്ടികള്‍ കുരയ്ക്കാന്‍ തുടങ്ങി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട ഭാഗത്തേയ്ക്ക് പോയ പട്ടികള്‍ കുഞ്ഞിനെ ഓവുചാലില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിട്ടതായി ദൃശ്യങ്ങളില്‍ പറയുന്നതായി പൊലീസ് പറയുന്നു. പട്ടികളുടെ കുരച്ചലില്‍ അസാധാരണത്വം തോന്നിയ പ്രദേശവാസികള്‍ സ്ഥലം പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു.കുട്ടിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമം തുടരുന്നതായി ആശുപത്രിവൃത്തങ്ങള്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്ത്രീയെ തിരിച്ചറിഞ്ഞാല്‍ ഐപിസിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് അവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മെസിയും ടീമും ചതിച്ചു; പണം വാങ്ങി കബളിപ്പിച്ചു; അര്‍ജന്റീന നഷ്ടപരിഹാരം നല്‍കേണ്ടിവരും'

'ഞാനൊരു പെണ്ണിനെ പീഡിപ്പിച്ചെന്ന് വരെ വാര്‍ത്ത വന്നേക്കാം; എന്നെയോര്‍ത്ത് ആരും വിഷമിക്കണ്ട'; പ്രതികരിച്ച് കിച്ചു സുധി

വെടിക്കെട്ട് കാണണോ?, പാലക്കാട്ടേയ്ക്ക് പോന്നോളൂ; നെന്മാറ- വല്ലങ്ങി വേല നാളെ, അറിയാം തിടമ്പേറ്റുന്ന കൊമ്പന്മാരെ

'നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്'; ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പിസി ജോര്‍ജ്

വീട്ടിലെ ഈ ഇടങ്ങളിൽ പാമ്പുകൾ ഒളിച്ചിരിക്കാം;ചില മുൻകരുതലുകൾ എടുക്കാം

SCROLL FOR NEXT