Life

പാഞ്ഞടുത്ത കാറിന് മുന്നില്‍ നിന്ന് ബൈക്ക് യാത്രക്കാരന് അത്ഭുതകരമായ രക്ഷപ്പെടല്‍: വീഡിയോ കാണാം

എന്നാല്‍ വലിയ അപകടത്തില്‍ നിന്നെല്ലാം കേവലം മനസാനിന്ധ്യം കൊണ്ടു മാത്രം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവരുമുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

റോഡില്‍ വാഹനവുമെടുത്ത് ഇറങ്ങുന്നവരെല്ലാം മുന്നില്‍ക്കാണുന്ന പ്രശ്‌നമാണ് റോഡപകടം. അത് എപ്പോള്‍ എങ്ങനെ സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, റോഡില്‍ ഒരൊറ്റ ഒരാളുടെ അശ്രദ്ധ മതി നിയമം പാലിച്ച് ശ്രദ്ധയോടെ വണ്ടിയോടിക്കുന്നവരെ കൂടി അപകടത്തിലേക്ക് തള്ളി വിടാന്‍. എന്നാല്‍ വലിയ അപകടത്തില്‍ നിന്നെല്ലാം കേവലം മനസാനിന്ധ്യം കൊണ്ടു മാത്രം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവരുമുണ്ട്. 

അങ്ങനെയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്ന യാത്രക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഓവര്‍ സ്പീഡില്‍ പാഞ്ഞടുത്ത കാറിന് മുന്നില്‍ നിന്ന് അതിശയകരമായ രക്ഷപ്പെടലായിരുന്നു ബൈക്ക്കാരന്റേത്. കാറിന് മുന്നില്‍ നിന്നും യഥാസമയത്ത് മാറിയില്ലായിരുന്നെങ്കില്‍ അയാളുടെ പൊടിപോലും കിട്ടില്ലായിരുന്നു.

അപകടത്തില്‍പ്പെട്ട കാര്‍ അവസാനം തൊട്ടടുത്ത പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. കാറിന്റെ മുന്‍വശം മുഴുവനായും തകര്‍ന്നിരുന്നു. ഭാഗ്യത്തിന് കാര്‍ ഡ്രൈവര്‍ക്കും കാര്യമായ അപകടമൊന്നും പറ്റിയില്ല. ചൈനയില്‍ സംഭവിച്ച ഈ അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT