Life

പാളിപ്പോയ കണക്കുകൂട്ടൽ; യൂടേൺ എടുത്തപ്പോൾ മൺതിട്ടയിൽ തട്ടി റോ‍ഡിലേക്ക് മറിഞ്ഞ് കാർ (വീഡിയോ)

പാളിപ്പോയ കണക്കുകൂട്ടൽ; യൂടേൺ എടുത്തപ്പോൾ മൺതിട്ടയിൽ തട്ടി റോ‍ഡിലേക്ക് മറിഞ്ഞ് കാർ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ബ​ദ്ധങ്ങളിൽ നിന്ന് ചിലപ്പോൾ അപകടങ്ങൾ സംഭവിക്കാം. വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധ പരമപ്രധാനമാണ്. നമ്മുടെ കണക്കുകൂട്ടലുകൾ ചിലപ്പോൾ പാളി പോകും. അത്തരത്തിലൊരു കാറപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

ഒരു നിമിഷത്തെ ശ്രദ്ധക്കുറവോ അല്ലെങ്കിൽ അബദ്ധമോ ഉണ്ടാക്കിയതാണ് ഈ അപകടം. സംഭവം നടന്ന സ്ഥലം വ്യക്തമല്ല. യു‍ടേൺ എടുത്തപ്പോൾ കാർ മറിയുന്നതാണ് വീഡിയോയിൽ. 

മെയിൻ റോഡിൽ നിന്ന് ചെറുറോഡിലേക്ക് യുടേൺ എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ചെറു റോഡിലൂടെ കയറ്റം കയറി വന്ന ജീപ്പിന് വഴിയൊരുക്കാൻ വശത്തേക്ക് ഒതുക്കുമ്പോൾ റോഡരികിലെ മൺതിട്ടയിൽ കയറി വാഹനം മറിയുകയായിരുന്നു. ഡ്രൈവർ പേടിച്ചു പോയതാകാം അപകട കാരണം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT