Life

പിഎസ് സി പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് നേടി ദമ്പതികള്‍

11 വര്‍ഷം മുന്‍പാണ് ഇവര്‍ ആദ്യം കാണുന്നത്. അതും പിഎസ് സി പഠന കൂട്ടായ്മയില്‍ തന്നെ

Author : സമകാലിക മലയാളം ഡെസ്ക്

ബിലാസ്പുര്‍: ഛത്തീസ്ഗഡ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ പരീക്ഷയുടെ റിസല്‍റ്റ് വന്നതിന് പിന്നാലെ ഒന്നും രണ്ടും റാങ്കുകള്‍ നേടിയവരാണ് കൗതുകം തീര്‍ക്കുന്നത്. ഒന്നാം റാങ്ക് ഭര്‍ത്താവിനും, രണ്ടാം റാങ്ക് ഭാര്യയ്ക്കും എന്നത് തന്നെ കാര്യം. 

അനുഭവ് സിങ്, ഭാര്യ വിഭ സിങ് എന്നിവരാണ് വാര്‍ത്തകളില്‍ നിറയുന്നത്. 11 വര്‍ഷം മുന്‍പാണ് ഇവര്‍ ആദ്യം കാണുന്നത്. അതും പിഎസ് സി പഠന കൂട്ടായ്മയില്‍ തന്നെ. പ്രണയം വിവാഹത്തിലേക്ക് എത്തിയതിന് ശേഷവും ഇവരുടെ പിഎസ് സി പഠനത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. 298.3744 മാര്‍ക്ക് നേടിയാണ് അനുഭവ് ഒന്നാം റാങ്ക് നേടിയത്. 283.91 മാര്‍ക്കാണ് വിഭയ്ക്ക് ലഭിച്ചത്.

വീട്ടുകാര്യം സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പരീക്ഷാ കാര്യങ്ങളാണ് തങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നിരുന്നതെന്ന് അനുഭവ് പറയുന്നു. ഗ്രാമ വികസന വകുപ്പില്‍ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് ഓഫീസറായി ജോലി നോക്കുകയാണ് കഴിഞ്ഞ 7 വര്‍ഷമായി വിഭ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം