Life

പിൻസീറ്റിൽ ഹെൽമെറ്റ് ധരിച്ചിരിക്കുന്ന കൂൾ നായ; വൈറലായി ചിത്രം

നഗരത്തിലെ തിരക്കേറിയ റോ‍ഡിലൂടെയാണ് നായയുടെയും ഉടമയുടെയും കിടിലൻ യാത്ര

Author : സമകാലിക മലയാളം ഡെസ്ക്

റോഡ് സുരക്ഷ നിയമങ്ങൾ എത്രതന്നെ കർശനമാക്കിയാലും അവ പാലിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ഏറെയും. ഹെൽമെറ്റ് വയ്കാതെയും സീറ്റ് ബൽറ്റ് ഇടാതെയും വാഹനങ്ങളിൽ യാത്രച്ചെയ്യുന്നവർ നമ്മുടെ നിരത്തുകളിലെ പതിവ് കാഴ്ചയാണ്. ഇത്തരക്കാർക്ക് മാതൃകയാണ് ഇരുചക്രവാഹനത്തിനു പിന്നിൽ ഹെൽമററ് ധരിച്ച് യാത്രചെയ്ത ഒരു നായ.

ഹെൽമറ്റ് ധരിച്ച് വളരെ കൂളായി നഗരത്തിരക്കുകളൊക്കെ ആസ്വദിച്ചു യാത്ര ചെയ്യുന്ന നായയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഡൽഹി നഗരത്തിലെ തിരക്കേറിയ റോ‍ഡിലൂടെയാണ് നായയുടെയും ഉടമയുടെയും കിടിലൻ യാത്ര.ട്വിറ്ററിൽ വൈറലായ ഈ ചിത്രം ആരാണ് പകർത്തിയതെന്ന് വ്യക്തമല്ല. പിൻസീറ്റിലുള്ളവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിനാലാകാം ഇത്തരത്തിലൊരു യാത്ര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി