Life

പെണ്‍കുട്ടി ഭീമന്‍ പാണ്ടകളുടെ നടുവിലേക്ക് വീണു, ഓരോന്നോരോന്നായി അടുത്തേക്ക്: ഒടുവില്‍ സാഹസിക രക്ഷപ്പെടുത്തല്‍

അപകടകാരികളായ പാണ്ടകളെ താമസിപ്പിച്ചിരുന്ന താഴ്ചയുള്ള കിടങ്ങിലേക്കാണ് പെണ്‍കുട്ടി വീണത്. 

Author : സമകാലിക മലയാളം ഡെസ്ക്

കാഴ്ചബംഗ്ലാവിലെത്തിയ പെണ്‍കുട്ടി ഭീമന്‍ പാണ്ടകളുടെ കൂട്ടിലേക്ക് വീണു. കൃത്യസമയത്ത് സുരക്ഷാജീവനക്കാന്‍ വിവേകപൂര്‍വ്വം ഇടപെട്ടതുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. ചൈനയിലാണ് സംഭവം. അപകടകാരികളായ പാണ്ടകളെ താമസിപ്പിച്ചിരുന്ന താഴ്ചയുള്ള കിടങ്ങിലേക്കാണ് പെണ്‍കുട്ടി വീണത്. 

ആളുകളെല്ലാം ചുറ്റും കൂടിനിന്ന് ബഹളം വയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ പാണ്ടകള്‍ ഓരോന്നായി പെണ്‍കുട്ടിയുടെ അടുത്തേക്ക് അടുക്കുകകയായിരുന്നു. പെണ്‍കുട്ടിയും കിടങ്ങിന് ചുറ്റും കൂടിനില്‍ക്കുന്നവരും പേടിച്ച് കരയാനും തുടങ്ങി. പക്ഷേ അപകടമൊന്നും ഉണ്ടാകുന്നതിന് മുന്‍പേ തന്നെ മൃഗശാലാ ജീവനക്കാര്‍ പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. 

നീണ്ട ഒരു വടി താഴേക്കിട്ട് അതുവഴി കുഞ്ഞിനെ പിടിച്ചുകയറ്റാനായിരുന്നു ആദ്യശ്രമം. പക്ഷേ കുട്ടി കമ്പില്‍ പിടിച്ച് കടറുന്നതിന് മുന്‍പേ തന്നെ പാണ്ടകള്‍ കുഞ്ഞിനടുത്തേക്ക് വന്നുകൊണ്ടേയിരുന്നു. അതോടെ കൂടിനില്‍ക്കുന്ന ആളുകളും കുഞ്ഞും പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. 

പിന്നീട് സുരക്ഷാജീവനക്കാരന്‍ കിടങ്ങിലേക്കുള്ള വേലി ഇളക്കി മാറ്റി, അതിനിടയിലൂടെ കയ്യിട്ട് കുഞ്ഞിനെ വലിച്ചെടുക്കുകയായിരുന്നു. ചുറ്റും കൂടി നിന്നവരില്‍ ആരോ ആണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ആ വിഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം