Life

'പ്രിയപ്പെട്ട പ്രധാനമന്ത്രി, എന്റെ പപ്പയെ തിരികെ തരൂ...';അപേക്ഷയുമായി ഇന്തോനേഷ്യ തടവിലാക്കിയ നാവികന്റെ മകള്‍ (വീഡിയോ)

ഇന്തോനേഷ്യയില്‍ തടവിലായ അച്ഛനെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന ഒരുനാലാംക്ലാസുകാരിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയങ്ങളിലൊന്ന്

Author : സമകാലിക മലയാളം ഡെസ്ക്

ന്തോനേഷ്യയില്‍ തടവിലായ അച്ഛനെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന ഒരുനാലാംക്ലാസുകാരിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. കാസര്‍കോട് സ്വദേശി മൂസക്കുഞ്ഞിയുടെ മകള്‍ ആയിഷ സാഹയുടെ വീഡിയോയാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. നാവികനായ മൂസാകുഞ്ഞി ഇന്തോനേഷ്യയില്‍ തടവിലാണ്. 

'പ്രിയപ്പെട്ട പ്രധാനമന്ത്രി, എനിക്കെന്റെ പപ്പയെ തിരികെ തരണം' എന്നാണ് പതിനാല് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിയില്‍ ആയിഷ പറയുന്നത്. മൂസക്കുഞ്ഞി ഉള്‍പ്പെടെ അറുപത് നാവികരെയാണ് കഴിഞ്ഞ അഞ്ചുമാസമായി ഇന്തോനേഷ്യ തടവിലാക്കിയിരിക്കുന്നത്. 

മൂസക്കുഞ്ഞി തന്നെയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇന്ത്യന്‍ നാവികരുടെ മോചനത്തിന് ഭരണകൂടം ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് ചരക്കുകപ്പലുകളാണ് ഇന്തോനേഷ്യ പിടികൂടിയത്. 

സിംഗപ്പോര്‍ പോര്‍ട്ടിന് സമീപം നങ്കൂരമിട്ട സമയത്താണ് അറസ്റ്റ് ചെയ്തത് എന്ന് നാവികര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. കപ്പലുകള്‍ തങ്ങളുടെ സമുദ്രപരിധിയിലായിരുന്നു എന്നാണ് ഇന്തോനേഷ്യ നല്‍കുന്ന വിശദീകരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT