Life

ഫംഗസ് ബാധമാറ്റാന്‍ ഒറ്റമൂലി; വെള്ള പൂച്ച മഞ്ഞ പൂച്ചയായി!

ഫംഗസ് ബാധ മാറ്റാനായി പൂച്ചയ്ക്ക് മഞ്ഞള്‍പ്പൊടി ചികിത്സ നടത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ വെള്ള പൂച്ച മഞ്ഞ പൂച്ചയായി!

Author : സമകാലിക മലയാളം ഡെസ്ക്

ഫംഗസ് ബാധ മാറ്റാനായി പൂച്ചയ്ക്ക് മഞ്ഞള്‍പ്പൊടി ചികിത്സ നടത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ വെള്ള പൂച്ച മഞ്ഞ പൂച്ചയായി! തായ്‌ലാന്റിലെ ഒരു യുവതിക്കാണ് അബദ്ധം പറ്റിയത്. എന്നാല്‍ നിറം മാറിയ പൂച്ചയെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. 

തമപ സുപമ എന്ന യുവതിയാണ് വെള്ള പൂച്ചയെ മഞ്ഞ പൂച്ചയാക്കിയത്. ഫംഗസ് ബാധ കണ്ട സ്ഥലങ്ങളില്‍ യുവതി മഞ്ഞള്‍ പുരട്ടി. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ പൂച്ചയുടെ ശരീരം മുഴുവന്‍ മഞ്ഞ നിറമായി. 

ഫംഗസ് ബാധയേറ്റ സ്ഥലങ്ങളില്‍ മാത്രം പുരട്ടാതെ, പൂച്ചയുടെ ശരീരത്തില്‍ മുഴുവന്‍ മഞ്ഞള്‍ പുരട്ടിയതാണ് നിറം മാറ്റത്തിന് കാരണം. എന്നാല്‍ വെള്ള പൂച്ചയെക്കാള്‍ ഇപ്പോഴുള്ള മഞ്ഞ പൂച്ചയാണ് കൂടുതല്‍ ഭംഗിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കുറച്ചുനാള്‍ മഞ്ഞനിറവുമായി നടക്കേണ്ടിവരുമെങ്കിലും പൂച്ചയുടെ ഫംഗസ് ബാധയെല്ലാം ഈ പ്രയോഗത്തിലൂടെ മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; കഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും