Life

ഫോട്ടോ ഷൂട്ടിനിടെ വഞ്ചി മറഞ്ഞു ദമ്പതികള്‍ വെള്ളത്തില്‍; വെഡ്ഡിംഗ് വീഡിയോ വൈറല്‍

ഫോട്ടോ ഷൂട്ടിനിടെ വഞ്ചി മറഞ്ഞു ദമ്പതികള്‍ വെള്ളത്തില്‍ - വെഡ്ഡിംഗ് വീഡിയോ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: നിവരധി വിവാഹവീഡിയോകള്‍ ഇക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. വിവാഹഷൂട്ടുകള്‍ വ്യത്യസ്തമാക്കുന്നതിലാണ് ന്യൂജന്‍ പിള്ളേര്‍ക്ക് താത്പര്യം. ഇപ്പോഴിതാ ഒരു പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് വെള്ളത്തിലായ കഥ പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയ.

ലൊക്കേഷന്‍ കുട്ടനാട്. കായല്‍പ്പരപ്പിലൂടെ വഞ്ചി തുഴഞ്ഞ് പോകുന്ന ദമ്പതികള്‍. കയ്യില്‍ ആമ്പല്‍പ്പൂവൊക്കെയായി സംഭവം കളറാണ്. ക്യാമറാമാന്‍മാരുടെ ആവശ്യപ്രകാരം കൊതുമ്പു വള്ളത്തിലിരുന്ന് കലക്കനൊരു ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ചെക്കനും പെണ്ണും. ഫൊട്ടോ പോസിംഗ് ഒരു വശത്ത് തകൃതിയായി നടക്കുമ്പോഴും വെള്ളത്തിനു നടുവിലെ ആ ഫൊട്ടോഷൂട്ടില്‍ ചെക്കനും പെണ്ണിനും അല്‍പ സ്വല്‍പം പേടിയുണ്ടായിരുന്നു എന്ന് വ്യക്തം. മുകളിലേക്ക് നോക്കി അതിമനോഹരമായി പോസ് ചെയ്യുന്ന ദമ്പതികളോട് 'ബ്യൂട്ടിഫുള്‍' എന്ന് പറയുന്ന കാമറാമാന്‍. എന്നാല്‍ അപ്രതീക്ഷിതമായി വഞ്ചി മറിഞ്ഞ് ഇരുവരും വെള്ളത്തിലേക്ക് വീഴുന്നതോടെ റൊമാന്‍സ് 'ഹ്യൂമര്‍' ആയി മാറി. ഫ്രെയിമില്‍ കൂട്ടച്ചിരി. 

അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസുമാണ് ഫ്രെയിമില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്