Life

മണ്‍കൂനയിലൊരു കുഞ്ഞിക്കാല്‍;  ജീവനോടെ കുഴിച്ചിട്ട ചോരക്കുഞ്ഞ്

വായിലും മൂക്കിലും മണ്ണുപോയതിനാല്‍ ശ്വാസകോശത്തിന് കേടുപാടു വന്നിട്ടുണ്ടാകുമോയെന്നായിരുന്നു ഡോക്ടര്‍മാരുടെ ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പൂര്‍:  മണ്‍കൂനയില്‍ പൊന്തിനിന്ന ആ കുഞ്ഞിക്കാലു കാണാനുള്ള യോഗം സൊനൗര ഗ്രാമത്തിലെ തൊഴിലാളികള്‍ക്കായിരുന്നു. ദൈന്യമായ നേര്‍ത്ത കരച്ചില്‍ കേട്ട ദിക്കിലേക്ക് അവര്‍ ഓടിയെത്തിയ അവര്‍ ചെളിക്കൂന നീക്കി നോക്കിയപ്പോള്‍ വായ നിറയെ മണ്ണുമായി തെളിഞ്ഞുവന്നതു ജീവനുള്ളൊരു ആണ്‍കുഞ്ഞ്. 

യുപിയിലെ സിദ്ധാര്‍ഥ് നഗറിലുള്ള സൊനൗര ഗ്രാമത്തിലാണ് ജീവനോടെ കുഴിച്ചിട്ട ചേരക്കുഞ്ഞിന് പുനര്‍ജന്മം. നിര്‍മ്മാണം നടക്കുന്ന വീടിനോട് ചേര്‍ന്ന്, കാടുപിടിച്ച സ്ഥലത്തുളള മണ്‍കൂനയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ചുറ്റുമുള്ള മണ്ണ് ശ്രദ്ധയോടെ നീക്കി അവനെ വാരിയെടുത്ത ഗ്രാമീണര്‍ സമീപത്തെ ആശുപത്രിയിലേക്കോടി. 

വായിലും മൂക്കിലും മണ്ണുപോയതിനാല്‍ ശ്വാസകോശത്തിന് കേടുപാടു വന്നിട്ടുണ്ടാകുമോയെന്നായിരുന്നു ഡോക്ടര്‍മാരുടെ ആശങ്ക. ദേഹത്തെ മണ്ണും ചെളിയും തുടച്ചുനീക്കി. പരിചരിച്ചതോടെ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടു. വിദഗ്ധചികിത്സയ്ക്കായി പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT