Life

മദ്യശാലയില്‍ വെയ്റ്ററുടെ പിന്നില്‍ 'പ്രേത സമാനമായ പെണ്‍കുട്ടിയുടെ രൂപം'; ഞെട്ടല്‍ (വീഡിയോ)

മദ്യശാലയില്‍ വെയ്റ്ററുടെ പിന്നില്‍ പ്രത്യക്ഷപ്പെട്ട പ്രേതത്തിന് സമാനമായ രൂപത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മദ്യശാലയില്‍ വെയ്റ്ററുടെ പിന്നില്‍ പ്രത്യക്ഷപ്പെട്ട പ്രേതത്തിന് സമാനമായ രൂപത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഒരു പെണ്‍കുട്ടിയുടെ വേഷം ധരിച്ച നിലയിലുളള പ്രേതസമാനമായ രൂപമാണ് സോഷ്യല്‍ലോകത്ത് ചര്‍ച്ചയാകുന്നത്.

ഇംഗ്ലണ്ടിലെ ഒരു മദ്യശാലയിലെ നടുക്കുന്ന സംഭവവികാസങ്ങളുടെ സിസിടിവി ദൃശ്യമാണ് പ്രചരിക്കുന്നത്. ടേബിള്‍ തുടയ്ക്കുകയാണ് വെയ്റ്ററായ ഒരു യുവതി. ഇവരുടെ പിന്നില്‍ ഒരു പെണ്‍കുട്ടിയ്ക്ക് സമാനമായ രൂപം മിന്നിമറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. മദ്യശാലയിലെ അസിസ്റ്റന്റ് മാനേജര്‍ സിസിടിവി ദൃശ്യങ്ങള്‍ യാദൃശ്ചികമായി പരിശോധിച്ചപ്പോഴാണ് നടുക്കുന്ന സംഭവം പുറത്തുവന്നത്.

മദ്യശാലയില്‍ ഒരു കുട്ടി കരയുന്നതും മറ്റുമായുളള അസ്വാഭാവികതകള്‍ മുന്‍പ് തോന്നിയിട്ടുളളതായി കസ്റ്റമേഴ്‌സില്‍ ചിലര്‍ പറയുന്നു. ആരോ വെയ്റ്ററുടെ പിന്നില്‍ ഉണ്ട് എന്ന വിശ്വാസത്തില്‍ ഞെട്ടിയിരിക്കുകയാണ് മദ്യശാലയിലെ ജീവനക്കാര്‍. താന്‍ പ്രേതത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും ഈ ദൃശ്യങ്ങള്‍ക്ക് എത്രചിന്തിച്ചിട്ടും ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് വെയ്റ്റര്‍ പറയുന്നു.

എന്നാല്‍ ഈ വാദഗതികള്‍ തെറ്റാണെന്ന് ചിലര്‍ പറയുന്നു. ജനല്‍ വഴി അകത്തേയ്ക്ക കടന്നുവന്ന വെളിച്ചമാണിതെന്ന് ചിലര്‍ വാദിക്കുന്നു. നിഴലാണെന്നും എട്ടുകാലിയുടെ വലയാണെന്നും വാദിക്കുന്നവരുണ്ട്. പരേതാത്മാക്കള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസമായി വിശ്വസിക്കുന്ന ഹാലവീന്‍ ഒക്ടോബര്‍ 31നാണ്. ഇതുമായി ബന്ധപ്പെടുത്തി പറയുന്നവരും നിരവധിയാണ്. ഏതായാലും പ്രേതസമാനമായ രൂപത്തിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം