Life

റെയില്‍വേ ഗേററിനും പാളത്തിനുമിടയില്‍ കാര്‍ കുടുങ്ങി: അത്ഭുതകരമായ രക്ഷപ്പെടല്‍, വീഡിയോ കാണാം

പക്ഷേ അല്‍പം പോലും കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാത്തവര്‍ക്കു ഒരു വലിയ പാഠമാണ് ഇതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ദൃശ്യങ്ങള്‍. 

Author : സമകാലിക മലയാളം ഡെസ്ക്

റെയില്‍വേ പാളത്തിനും ലെവല്‍ ക്രോസിനും ഇടയില്‍പ്പെട്ട ഒരു കാറിലെ യാത്രക്കാര്‍ രക്ഷപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. എവിടെയാണ് അപകടം സംഭവിച്ചതെന്നൊന്നും വ്യക്തമല്ല. പക്ഷേ അല്‍പം പോലും കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാത്തവര്‍ക്കു ഒരു വലിയ പാഠമാണ് ഇതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ദൃശ്യങ്ങള്‍. 

ഗേറ്റിനും പാളത്തിനുമിടയില്‍ കുടുങ്ങിയ വാഹനം നീക്കാന്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ദൂരെ നിന്നും പാഞ്ഞെത്തുന്ന ട്രെയിനിന്റെ പേടിപ്പെടുത്തുന്ന ഹോണും പശ്ചാതലത്തില്‍ കേള്‍ക്കാം. ഹ്യുണ്ടായി ക്രേറ്റയാണ് കുടുങ്ങിയത്.

വേഗത്തിലെത്തുന്ന ട്രെയിന്‍ ഇടിക്കാതിരിക്കാന്‍ വളരെ പണിപ്പെട്ടാണ് ഡ്രൈവര്‍ വാഹനം ഒതുക്കുന്നത്. ട്രെയിന്‍ വരുന്നതിനു മുന്‍പ് അപ്പുറം കടക്കാനുള്ള വെപ്രാളത്തിലാകാം ഈ അബദ്ധം സംഭവിച്ചത് എന്നാണ് സൂചന.

ഒടുവില്‍ റെയില്‍വേ ഗേറ്റിന് സമാന്തരമായി കാര്‍ ചേര്‍ത്തിട്ടാണ് യാത്രികര്‍ രക്ഷപ്പെട്ടത്. റെയില്‍വേ ലവല്‍ ക്രോസുകളില്‍ അക്ഷമരാകുന്നവര്‍ക്കുള്ള മറുപടിയാണ് ഈ വീഡിയോ എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !