Life

ലോകത്തിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍; ഈ ബഹുമുഖ പ്രതിഭയെ വെല്ലാന്‍ ആരുമില്ല

എമി പുരസ്‌കാരം ലഭിക്കുന്ന ആദ്യ കറുത്തവംശജനെന്ന പദവിയും ജോണ്‍ ലെജന്റിന് സ്വന്തമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഈ വര്‍ഷത്തെ ഏറ്റവും സെക്‌സിയായ പുരുഷന്‍ എന്ന പദവി അലങ്കരിച്ചിരിക്കുന്നത് അറിയപ്പെടുന്ന ഗായകനും നടനുമായ ജോണ്‍ ലെജന്‍ഡ് എന്ന ബഹുമുഖ പ്രതിഭയാണ്. പേര് പോലെത്തന്നെ അദ്ദേഹം ഒരു ഇതിഹാസം ആണെന്നാണ് ആരാധകര്‍ പറയുന്നത്. പീപ്പിള്‍സ് മാഗസീനാണ്  40 വയസുകാരനായ ജോണ്‍ ലെജന്‍ഡിനെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്‌സിയായ പുരുഷനായി തെരഞ്ഞെടുത്തത്. 

എമി, ഗ്രാമി, ഓസ്‌കര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട് ഇദ്ദേഹം. എമി പുരസ്‌കാരം ലഭിക്കുന്ന ആദ്യ കറുത്തവംശജനെന്ന പദവിയും ജോണ്‍ ലെജന്റിന് സ്വന്തമാണ്. മോഡലായ ക്രിസി ടെയ്ഗിന്‍ ആണ് ജോണിന്റെ ഭാര്യ. രണ്ട് കുട്ടികളുടെ അച്ഛന്‍ കൂടിയാണ് ഈ സെക്‌സി മാന്‍. 

ഇതുപോലൊരു അംഗീകാരം തനിക്ക് ഏറെ പ്രചോദനകരമായതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഇങ്ങനെയൊരു തലക്കെട്ട് കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇത് എനിക്ക് തരുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ഇത് നിലനിര്‍ത്താന്‍ താന്‍ ഇനി മുതല്‍ ശ്രദ്ധിക്കണം'- ജോണ്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT