Life

വര്‍ണ വിവേചനം മനുഷ്യര്‍ യന്ത്രങ്ങളിലേക്കും പകരുകയാണോ; കറുത്ത് കൈകള്‍ അവഗണിച്ച്‌ യന്ത്രങ്ങളും(വീഡിയോ)

മനുഷ്യന്റെ മനസില്‍ നില്‍ക്കുന്ന വര്‍ണ വിവേചനം അവര്‍ യന്ത്രങ്ങളിലേക്കും പകരുകയാണോ?

Author : സമകാലിക മലയാളം ഡെസ്ക്

മനുഷ്യന്റെ മനസില്‍ നില്‍ക്കുന്ന വര്‍ണ വിവേചനം അവര്‍ യന്ത്രങ്ങളിലേക്കും പകരുകയാണോ? ഈ വീഡിയോ കണ്ടാല്‍ അങ്ങിനെ തോന്നും. ഹാന്‍ഡ് വാഷിനായി നീട്ടിയ വെളുത്ത കയ്യിലേക്ക് സോപ്പ് വീണു. എന്നാല്‍ കറുത്ത് കൈ തിരിച്ചറിഞ്ഞ് യന്ത്രം പിന്മാറി. 

വര്‍ണ വിവേചനത്തിന്റെ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് 43 സെക്കന്റുള്ള വീഡിയോ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കറുത്ത് കൈകളിലേക്ക് സോപ്പ് എത്തിയില്ലെങ്കിലും കറുത്ത് കൈയ്ക്കുള്ളില്‍ വെളുത്ത ടിഷ്യു പേപ്പര്‍ വെച്ചപ്പോള്‍ സോപ്പ് കയ്യിലേക്ക് വീണു. 

ഓഗസ്റ്റ് 16ന് ട്വിറ്റ് ചെയ്ത വീഡിയോ രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ ലൈക്ക് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT