Life

വിളിക്കാതെ വന്ന കുട്ടികളെ വിരുന്നൂട്ടി ഒരു മനുഷ്യന്‍;  കണ്ണ് നിറയ്ക്കും ഈ വീഡിയോ

നടന്‍ അജു വര്‍ഗീസ് ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചതാണ് ഈ വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

വിശക്കുന്നവന് അന്നം കൊടുക്കുന്നതില്‍ പരം മറ്റ് സന്തോഷം എന്താണുള്ളത്. എന്നാല്‍ ചില വിരുന്നുകളില്‍ വിളിക്കാതെ എത്തുന്നവരെ ആട്ടിയകറ്റുന്ന കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട്. എത്ര തിരക്കിലും ചിലര്‍ മറ്റുള്ളവര്‍ക്കു നല്‍കുന്ന പരിഗണന പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകും. ഈ വിരുന്നില്‍ പങ്കെടുത്തവര്‍ പോലും ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടുണ്ടാകില്ല. കാമറാ കണ്ണുകളില്‍ പതിഞ്ഞ ഈ കാഴ്ച ഏറെ നന്മയുള്ളതാണ്.

വലിയൊരു വിരുന്നില്‍ ക്ഷണിക്കാതെ എത്തിയ രണ്ടു കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പികൊടുക്കുന്ന ഈ വിഡിയോ കണ്ടാല്‍ ആരുടെയും കണ്ണു നിറഞ്ഞു പോകും. ഒരു പ്ലേറ്റില്‍ രണ്ടു പേര്‍ക്കും വേണ്ട ഭക്ഷണം വിളമ്പി നല്‍കി തിരക്കില്ലാത്ത ഒരു സ്ഥലത്ത് അവരെ ഇരുത്തി, അവര്‍ക്കു രണ്ടു പേര്‍ക്കും കുടിക്കാന്‍ രണ്ടു ഗ്ലാസുകളിലായി പാനിയവും നല്‍കുന്ന വിഡിയോ, നല്ല മനുഷ്യര്‍ നമുക്കു ചുറ്റും ഇപ്പോലും ഉണ്ടെന്ന് പറഞ്ഞ് നിരവധി പേര്‍ ഷെയര്‍ ചെയ്തു. നടന്‍ അജു വര്‍ഗീസ് ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചതാണ് ഈ വിഡിയോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം