Life

വിവാഹ വിരുന്നില്‍ വരനെ ഞെട്ടിച്ച് അമ്മായിയമ്മ; മരുമകന് സമ്മാനം എകെ 47 (വീഡിയോ)

വിവാഹ വിരുന്നില്‍ വരനെ ഞെട്ടിച്ച് അമ്മായിയമ്മ; മരുമകന് സമ്മാനം എകെ 47 (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹ വിരുന്നില്‍ വരന് കിട്ടിയത് അമ്പരപ്പിക്കുന്ന സമ്മാനം. പതിവ് സമ്മാനങ്ങള്‍ക്കെല്ലാം പകരം കിട്ടിയത് ഒരു തോക്കാണ്. അതും എകെ 47!

പാകിസ്ഥാനിലാണ് ഈ അപൂര്‍വ സംഭവം നടന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. വധുവിന്റെ അമ്മ തന്നെയാണ് മരുമകന് തോക്ക് സമ്മാനിച്ചത്. 

വിവാഹ വിരുന്നില്‍ ഇരിക്കുകയായിരുന്ന വരന്റെയും വധുവിന്റേയും അടുത്തേക്ക് ഒരു സ്ത്രീ വരുന്നു. നവദമ്പതികളെ ആഭിവാദ്യം ചെയ്ത ശേഷം ഇവര്‍ ഇവര്‍ ഒരു എകെ 47 തോക്ക് സമ്മാനമായി നല്‍കുന്നതുമാണ് വീഡിയോ. ഇവര്‍ തോക്ക് വരന് കൈമാറുമ്പോള്‍ ചുറ്റുമുള്ളവര്‍ ആരവം മുഴക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

വിഡീയോ വൈറലായി മാറിയതോടെ വിമര്‍ശിച്ചും അനുകൂലിച്ചും പലരും കമന്റുമായി എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ