Life

'വിവാഹം ചെയ്തതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു, എന്നെ മുന്നോട്ട് നയിക്കുന്ന ശരി എന്റെ മകള്‍' 

ജീവിതത്തില്‍ ഏറ്റവുമധികം പശ്ചാതപിക്കുന്നത് വിവാഹം ചെയ്യാന്‍ എടുത്ത തീരുമാനത്തെ ഓര്‍ത്താണെന്ന് മുന്‍ നൈജീരിയന്‍ ബ്യൂട്ടി ക്വീന്‍ ഡെബോട്ട

Author : സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ ഏറ്റവുമധികം പശ്ചാത്തപിക്കുന്നത് വിവാഹം ചെയ്യാന്‍ എടുത്ത തീരുമാനത്തെ ഓര്‍ത്താണെന്ന് മുന്‍ നൈജീരിയന്‍ ബ്യൂട്ടി ക്വീനും മോഡലുമായ ഡെബോട്ട ലോസണ്‍. തന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യത്തിലും താന്‍ സന്തോഷവതിയല്ലെന്നും ജീവിതത്തില്‍ ചില നല്ല തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നെന്നും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഡെബോട്ട കുറിച്ചു. 2014ല്‍ വിവാഹിതയാകാന്‍ എടുത്ത തീരുമാനം ഉള്‍പ്പെടെയാണ് തെറ്റായ തീരുമാനമായി കുറിപ്പില്‍ ഡെബോട്ട പറയുന്നത്. 

ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് ആരാധകരെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അവര്‍ കുറിപ്പെഴുതിയത്. 2014ലായിരുന്നു സണ്ണി അക്കു എന്ന കോടീശ്വരനായ ബിസിനസ്സുകാരനും ഡെബോട്ടയും വിവാഹിതരായത്. രണ്ടു വര്‍ഷത്തിനുശേഷം 2016ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. താന്‍ ജീവിതത്തില്‍ ചെയ്ത ഒരേയൊരു ശരി തന്റെ മകളാണെന്നും 25 വര്‍ഷത്തെ ജീവിതത്തില്‍ അതുമാത്രമാണ് ശരിയായി എടുത്ത തീരുമാനമെന്നാണ് തോന്നുന്നതെന്നും ഡെബോട്ട ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

ഷെഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

മാത്യു കുഴല്‍നാടന്റെ വീട്ടിലെ മോഷണം: പ്രതി അറസ്റ്റില്‍

ദിവസവും കഴിക്കാം വഴുതനങ്ങ, ചില്ലറയല്ല ആരോ​ഗ്യ​ഗുണങ്ങൾ, കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രമേഹരോ​ഗികൾക്കും മികച്ചത്