Life

വെറും എട്ട് ദിര്‍ഹത്തിന്റെ കേസില്‍ നഷ്ടപരിഹാരം ലഭിച്ചത് പത്ത് ലക്ഷം രൂപ: അമ്പരന്ന് കോഴിക്കോട് സ്വദേശി 

മലയാളി യുവാവിനെതിരെ പണമിടപാട് കേസ് ഫയല്‍ ചെയ്ത ബാങ്കിങ് സ്ഥാപനം ഒടുവില്‍ യുവാവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു.

സമകാലിക മലയാളം ഡെസ്ക്

ലയാളി യുവാവിനെതിരെ പണമിടപാട് കേസ് ഫയല്‍ ചെയ്ത ബാങ്കിങ് സ്ഥാപനം ഒടുവില്‍ യുവാവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. ഗ്യാരന്റി ചെക്ക് ഉപയോഗിച്ചു മലയാളി യുവാവിനെതിരെ കേസ് ഫയല്‍ ചെയ്ത ബാങ്കിങ് സ്ഥാപനമാണ് 50,000 ദിര്‍ഹം (10 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന പ്രാഥമിക കോടതിയുടെ വിധി അപ്പീല്‍കോടതി ശരിവച്ചത്. കോഴിക്കോട് സ്വദേശി അജിത്തിനാണ് അനുകൂല വിധി. 

2008ല്‍ ദുബായിലെ ഒരു സ്ഥാപനത്തില്‍ നിന്ന് 13,800 ദിര്‍ഹം പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡ് അജിത്ത് എടുത്തിരുന്നു. ദുബായിലെ കമ്പനിയില്‍ നിന്നു 2015ല്‍ സ്ഥലം മാറ്റം ലഭിച്ചു സൗദിയിലേക്കു പോകും മുന്‍പ് കാര്‍ഡിന്റെ എല്ലാ ബാധ്യതകളും തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2017 ജൂണില്‍ സൗദിയില്‍ നിന്ന് അബുദാബി വഴി നാട്ടിലേക്കു യാത്രചെയ്യുമ്പോള്‍ അജിത്തിനെ എമിഗ്രേഷന്‍ പിടികൂടുകയായിരുന്നു. 

അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു നാട്ടിലേക്ക്  പോവുകയാണെന്നു പറഞ്ഞപ്പോള്‍ 13,800 ദിര്‍ഹം കെട്ടിവച്ചശേഷം യാത്ര ചെയ്യാന്‍ അനുവദിച്ചു.
സുഹൃത്തുക്കളെ വരുത്തി തുക അടച്ചശേഷം നാട്ടിലേക്കു പോയെങ്കിലും തിരികെ ദുബായിലെത്തിയപ്പോള്‍ വീണ്ടും പിടികൂടി. 

സ്‌റ്റേഷനില്‍ നിന്നു ജാമ്യത്തിലിറങ്ങി ബാങ്കിങ് സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ 8 ദിര്‍ഹം ബാക്കി അടയ്ക്കാനുണ്ടെന്നായിരുന്നു മറുപടി. തുകയടച്ച് കേസ് ഒഴിവാക്കിയശേഷം ദുബായ് അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍റ്റന്റ് അഡ്വക്കേറ്റ് ഷംസുദ്ദീന്‍ കരുനാഗപ്പള്ളി വഴി നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അജിത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT