Life

സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ ഗഗന്‍യാന്‍: യാത്രക്കാരെ ക്ഷണിച്ച് കൊണ്ട് ഉടന്‍ പരസ്യം നല്‍കും

ആര്‍ക്കും അപേക്ഷിക്കാമെങ്കിലും ആദ്യ വട്ടം പൈലറ്റുമാര്‍ക്കാണു മുന്‍ഗണന.

സമകാലിക മലയാളം ഡെസ്ക്

ഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യയുടെ ഗഗന്‍യാന്‍ ഉടന്‍ സജ്ജമാകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിനു മുന്‍പു നടത്താന്‍ ഐഎസ്ആര്‍ഒ സജ്ജമാണെന്നു ഡയറക്ടര്‍ കെ ശിവന്‍ അറിയിച്ചു. ബഹിരാകാശ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ട് ഉടന്‍ പരസ്യം നല്‍കും. അവര്‍ക്കു മൂന്നു വര്‍ഷത്തോളം പരിശീലനവും നല്‍കും. 

ആര്‍ക്കും അപേക്ഷിക്കാമെങ്കിലും ആദ്യ വട്ടം പൈലറ്റുമാര്‍ക്കാണു മുന്‍ഗണന. മൂന്നു പേരുടെ മൊഡ്യൂളാണു ഭൂമിയില്‍ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള 'ലോ ഏര്‍ത്ത് ഓര്‍ബിറ്റി'ലെത്തിക്കുക. മൂന്നു മുതല്‍ ഏഴു ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന ഗഗനചാരികളുടെ പേടകം കടലില്‍ തിരിച്ചിറക്കും. ആളില്ലാത്ത രണ്ടു യാത്രയ്ക്കു ശേഷമായിരിക്കും മനുഷ്യപേടകം വിക്ഷേപിക്കുക. ജിഎസ്എല്‍വി മാര്‍ക് ത്രീയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക.

ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം

ചന്ദ്രയാന്‍ ഒന്നിന്റെ വന്‍ വിജയത്തിനു പിന്നാലെ ചന്ദ്രയാന്‍ രണ്ട് അടുത്ത വര്‍ഷമാദ്യം നടത്തും. ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ തെക്കന്‍ ധ്രുവത്തില്‍ യന്ത്രവാഹനം (റോവര്‍) ഇറക്കി പര്യവേക്ഷണം നടത്താനാണു പദ്ധതിയെന്ന് കെ ശിവന്‍ അറിയിച്ചു. 

സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ വിക്ഷേപണം 2019 ജനുവരി മൂന്നിനായിരിക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ ഫെബ്രുവരി 16 വരെ അനുയോജ്യമായ ഏതു സമയത്തും വിക്ഷേപണം നടത്താനാവും. തെക്കന്‍ ധ്രുവത്തിലെ ജല, ധാതു നിക്ഷേപത്തിലാണു ചന്ദ്രയാന്‍ രണ്ടിന്റെ നോട്ടം. 40 ദിവസം കൊണ്ടാണു റോവര്‍ ചന്ദ്രോപരിതലത്തിലെത്തുക.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT