Life

ഹെഡ്‌ഫോണ്‍ വെച്ച് കാറോടിച്ച യുവതി രണ്ട് വയസുകാരന്റെമേല്‍ കാര്‍ കയറ്റി ഇറക്കി(വീഡിയോ)

കാറിന്റെ മുന്നില്‍ നില്‍ക്കുന്ന കുട്ടിയെ കാണാതെ യുവതി കാര്‍ മുന്നോട്ട് തന്നെ ഓടിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹെഡ്‌ഫോണ്‍ ചെവിട്ടില്‍ വെച്ച് അശ്രദ്ധമായി വാഹനമോടിച്ച യുവതിയുടെ കാറിനടിയില്‍പ്പെട്ട് രണ്ട് വയസുകാരന്‍ മരിച്ചു. ദക്ഷിണ കിഴക്കന്‍ ഡല്‍ഹിയിലെ പലം മേഖലയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. 

റോഡ് ക്രോസ് ചെയ്ത് വരുന്ന ദീപക് എന്ന കുട്ടിക്ക് മുകളിലൂടെ കാര്‍ കയറ്റുന്ന ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു. കാറിന്റെ മുന്നില്‍ നില്‍ക്കുന്ന കുട്ടിയെ കാണാതെ യുവതി കാര്‍ മുന്നോട്ട് തന്നെ  ഓടിച്ചു. 

പിന്നാലെ വന്ന കുട്ടിയുടെ അമ്മ കുഞ്ഞിന്റെ മൃതദേഹവുമെടുത്ത് ഇടിച്ച കാറിന് പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. വീടിന് മുന്നില്‍ കളിക്കുന്നതിന് ഇടയില്‍ ദീപക്കിനെ അമ്മ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. എന്നാല്‍ ഭക്ഷണം കഴിക്കാതിരിക്കാനായി ഓടുന്നതിന് ഇടയിലാണ് കുട്ടി കാറിന് അടിയില്‍പ്പെട്ടത്. 

കാര്‍ നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടും, ഡോറില്‍ തട്ടിയിട്ടും, ചെവിയില്‍ ഹെഡ്‌സെറ്റ് വെച്ചിരിക്കുന്ന യുവതി അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ലെന്ന് ദീപക്കിന്റെ അമ്മ പറയുന്നു. കാറോടിച്ചിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് ശേഷം വിട്ടയച്ചു. ഐപിസി 304, 279 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT