ആലപ്പുഴയില്‍ പക്ഷിപ്പനി  പ്രതീകാത്മക ചിത്രം
Alappuzha

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ രണ്ട് ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഏകദേശം 26,000 വളർത്തുപക്ഷികളെ കൊല്ലാൻ തീരുമാനിച്ചു. ബുധനാഴ്ചയാണ് ഇതിനായുള്ള കള്ളിങ് നടപടികൾ നടക്കുന്നത്. ക്രിസ്മസ് വിപണി സജീവമാകാനിരിക്കെ പക്ഷിപ്പനി സ്ഥിരീകരിച്ചത് കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്.

അമ്പലപ്പുഴ നോർത്ത് ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലുള്ള ഫാമിലെ കാടകൾക്കും കോഴികൾക്കും ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള ഫാമിലെ താറാവുകൾക്കും കോഴികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഫാമുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ പരിശോധിച്ചാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലായാണ് പക്ഷികളെ കൊന്ന് നശിപ്പിക്കുന്നത്. പ്രാഥമിക കണക്കനുസരിച്ച് ഏകദേശം 26,000 പക്ഷികളെ നശിപ്പിക്കേണ്ടിവരും. ഇതിൽ 10,044 പക്ഷികൾ അമ്പലപ്പുഴ നോർത്ത് പരിധിയിലാണ് ഉള്ളത്. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് കള്ളിങ് നടപടികൾ പുരോഗമിക്കുന്നത്. ഇതിനായി ആറ് ദ്രുതകർമ സേനകളെ നിയോഗിച്ചിട്ടുണ്ട്. ഓരോ സംഘത്തിലും ഒരു ഡോക്ടർ, രണ്ട് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, രണ്ട് അറ്റൻഡർമാർ, നാല് തൊഴിലാളികൾ എന്നിവർ ഉണ്ടാകും. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൊലീസ്, റവന്യൂ, പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ സഹായവും ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ രണ്ട് ദ്രുതകർമ സേനകളെ റിസർവായും സജ്ജമാക്കിയിട്ടുണ്ട്.

രോഗബാധിത കേന്ദ്രങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ മേഖല പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ രോഗവ്യാപന സാധ്യതകൾ നിരീക്ഷിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും കർശന നടപടികൾ സ്വീകരിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി. രാജീവ് എന്നിവർക്കൊപ്പം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Bird flu has been confirmed at two farms in Ambalappuzha North and Chennithala grama panchayats in Alappuzha district, prompting authorities to order the culling of approximately 26,000 poultry birds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

1,2,3,5 വര്‍ഷ കാലയളവ്; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?

മൊബൈൽ ഫോൺ എങ്ങനെ അണുവിമുക്തമാക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'പോര്‍ച്ചുഗല്‍ തോറ്റോ... കണക്കായി പോയി!'

'അതോടെ മതിയായി'; മമ്മൂട്ടിയെ ആദ്യം പരിചയപ്പെട്ടപ്പോഴുള്ള രസകരമായ അനുഭവം പങ്കുവച്ച് ശ്രീലീല