The body of Christo, one of the two Class 9 students of Panickankudy school who went missing while bathing in the Ponmudi reservoir in Idukki on Saturday afternoon, has been recovered സ്ക്രീൻഷോട്ട്
Idukki

പൊന്മുടി ജലാശയത്തിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: പൊന്മുടി ജലാശയത്തിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാർഥിക്കായി ജലാശയത്തിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

പണിക്കൻകുടി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് രണ്ട് പേരും പൊന്മുടി ജലാശയത്തിൽ കുളിക്കാനായി പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികൾ തിരിച്ചെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ജലാശയത്തിൽ അകപ്പെട്ടതായി വ്യക്തമായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്രിസ്റ്റോയുടെ മൃതദേഹം കണ്ടെത്തിയത്.

The body of Christo, one of the two Class 9 students of Panickankudy school who went missing while bathing in the Ponmudi reservoir in Idukki on Saturday afternoon, has been recovered, while search operations continue for the second boy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞെട്ടിക്കും അപകടം; ട്രെയിലര്‍ സ്‌കോര്‍പിയോയില്‍ ഇടിച്ചു കയറി; 4 കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ വാങ്ങാൻ സബ്സിഡി; വ്യക്തിഗത-കുടുംബ ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ച് കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും

കമ്പിൽ തുണികെട്ടി രോഗിയെ ചുമന്ന് വീണ്ടും ഇടമലക്കുടിക്കാർ; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വലതുവശം തളർന്ന യുവാവിനെ കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയിലെത്തിച്ചു

മദ്യലഹരിയില്‍ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ പിടിയില്‍