Prabhu_Samuel. 
Idukki

മദ്യലഹരിയിൽ അളിയന്മാർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഭാര്യാസഹോദരൻ അറസ്റ്റിൽ

ഓട്ടോ ഡ്രൈവറെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: മദ്യലഹരിയിൽ അളിയന്മാർ തമ്മിലുണ്ടായ വാക്കുതർക്കം ഒടുവിൽ അരുംകൊലയിൽ കലാശിച്ചു. ബൈസൺവാലി നെല്ലിക്കാട് മുത്തൻമുടി സ്വദേശി പ്രഭു എന്ന മാർഷൽ ബ്രിട്ടോയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രഭുവിന്റെ ഭാര്യാസഹോദരൻ സാമുവൽ എഡ്വേർഡിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന പ്രഭുവും സാമുവൽ എഡ്വേർഡും ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കത്തിനിടെ പ്രഭു സാമുവലിനെ പിടിച്ചുതള്ളിയതോടെ രംഗം കൂടുതൽ വഷളായി.

പ്രഭു പിടിച്ചുതള്ളിയതിൽ പ്രകോപിതനായ സാമുവൽ, വീട്ടിൽ നിന്ന് വാക്കത്തിയുമായി തിരികെയെത്തി പ്രഭുവിനെ പലതവണ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന പ്രഭുവിനെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈസൺവാലി ഇരുപതേക്കർ മേഖലയിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട പ്രഭു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി രാത്രിതന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ പ്രതിയായ സാമുവൽ എഡ്വേർഡിനെ രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

A drunken altercation between two brothers-in-law in Idukki's Bisonvalley ended in murder on Thursday night

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 1280 രൂപ കൂടി

'പടക്കളം സന്ദീപ് എന്ന വിളി സ്‌നേഹമായിട്ടാണ് കാണുന്നത്'; കളിയാക്കലുകള്‍ക്ക് മറുപടിയുമായി സന്ദീപ് പ്രദീപ്

500 ഒഴിവുകൾ, മഹാരാജാസ് കോളജിൽ തൊഴിൽ മേള 29ന്

ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത കൂടുന്നതെന്തുകൊണ്ട്? ഹൃദയത്തെ ബാധിക്കുന്ന 5 പ്രധാന കാരണങ്ങൾ

വിവാദങ്ങളിൽ നിന്ന് ചരിത്രനേട്ടത്തിലേക്ക്; യൂട്യൂബിൽ 10 ലക്ഷം ചാനൽ മെമ്പർമാരെ നേടുന്ന ലോകത്തിലെ ആദ്യ ക്രിയേറ്ററായി കൊമേഡിയൻ സമയ് റെയ്ന