ഇടമലക്കുടിയിൽ രോഗിയെ മഞ്ചലിൽ ചുമന്ന് കാടുതാണ്ടി ഗോത്രജനത 
Idukki

റോഡില്ല; ഇടമലക്കുടിയിൽ രോഗിയെ കമ്പിൽ തുണി കെട്ടി ചുമന്ന് കാടുതാണ്ടി ഗോത്രജനത - വിഡിയോ

പനി ബാധിച്ച് അവശനായ എഴുപത്തഞ്ചുകാരനെ ചുമന്നത് കിലോമീറ്ററുകൾ; കുടിയിൽ പനി പടരുന്നതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇടമലക്കുടിയിൽ വയോധികനായ രോഗിയെ കമ്പിൽ തുണി കെട്ടി ചുമന്ന് കാടിറങ്ങി ഗോത്രജനത. ഇടുക്കി ഇടമലക്കുടി ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മാലയപ്പനെയാണ് ചികിത്സയ്ക്കായി കിലോമീറ്ററുകളോളം ചുമന്നത്.

കമ്പിൽ തുണി കെട്ടിയുണ്ടാക്കി അതിൽ കിടത്തിയാണ് കുടിനിവാസികൾ രോഗിയെ ചുമന്നത്. പനി ബാധിച്ച് അവശനിലയിലായ മാലയപ്പന്റെ ആരോഗ്യം വശളായതോടെയാണ് ഇയാളെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.

റോഡ് സൗകര്യമില്ലാത്തതിനാൽ കുടിയിലെ നിരവധി ആളുകൾ മാറിമാറി ചുമന്നാണ് മാങ്കുളത്തിന് സമീപമുള്ള ആനക്കുളത്ത് എത്തിയത്. തുടർന്ന് അവിടെനിന്ന് വാഹനമാർഗ്ഗം അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അതേസമയം ഗൂഡല്ലാർകുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പനിയും മറ്റ് പകർച്ചവ്യാധികളും പടർന്നുപിടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ ഗതാഗതസൗകര്യമില്ലാത്തത് വലിയ ദുരിതമാണ് മേഖലയിൽ ഉണ്ടാക്കുന്നത്.

In a concerning incident highlighting the lack of proper road connectivity in remote areas, tribal residents of Edamalakudy in Idukki district were forced to carry a 75-year-old sick man on a makeshift cloth stretcher for kilometers through the forest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാടുവിട്ടത് മനോവിഷമം മൂലം!; താനൂരിൽ നിന്നും കാണാതായ ഇംതിയാസിനെ കണ്ടെത്തി

കാറ്ററിങ് ജീവനക്കാരായ സ്ത്രീകൾക്ക് തട്ടം നിർബന്ധമാക്കിയതായി പരാതി; ഉടമയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

യുവത്വം നിലനിർത്താം, പ്രായം കുറയ്ക്കുന്ന നാല് ഭക്ഷണങ്ങൾ

പണം സമ്പാദിക്കാം; ട്രഷറി സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ; പ്രയോജനം ശനിയാഴ്ച മുതല്‍ ചേരുന്നവര്‍ക്ക്

അതിഥികളെ ഊട്ടിയ സ്നേഹക്കൂടിന് പ്രണാമം; പുതിയ തവള സ്പീഷിസിന് 'അമ്മച്ചി'യുടെ പേരിട്ട് ഡോ.ബിജു