Attempt To Sell Infant Baby 
Idukki

നാലുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പിടിയിൽ

സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ഇടുക്കിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പോലീസിന്റെ പിടിയിലായി. ആൺകുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് മറിച്ചുവിൽക്കാനായിരുന്നു ഇവരുടെ നീക്കം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്.

ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്തുവരികയായിരുന്ന അസം സ്വദേശികളായ ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. അസം സ്വദേശിയായ ഇടനിലക്കാരൻ ജാഡുഗോഗി നാലുലക്ഷം രൂപയ്ക്ക് കുഞ്ഞിനെ ലഭ്യമാക്കാമെന്ന് കട്ടപ്പനയിലുള്ള തന്റെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കങ്ങളിൽ ഒടുവിൽ രണ്ടര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കാമെന്ന ധാരണയിൽ മാതാപിതാക്കളെയും കുഞ്ഞിനെയും കട്ടപ്പനയിലെത്തിക്കുകയായിരുന്നു.

ഇതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്ന് മക്കളുള്ള ദമ്പതികളുടെ മൂത്ത രണ്ട് കുട്ടികൾ നിലവിൽ അസമിൽ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ വിൽക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

In a shocking incident in Idukki, an Assam-native couple and an intermediary were arrested by the Kattappana police for attempting to sell their four-month-old baby boy for Rs 2.5 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്; തുഫാനില്‍ കുടുങ്ങിയ 40പേരുടെ സ്വത്ത് കണ്ടുകെട്ടും; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; 40 പേരുടെ സ്വത്ത് കണ്ടുകെട്ടും

കേരളത്തിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമെങ്കില്‍ വിജയ് എന്തിന് 41.50 രൂപയ്ക്ക് വാങ്ങണം?; ടിവികെയുടെ ഇടപാടില്‍ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍

അമ്പമ്പോ! ബ്രസീലില്‍ കളിക്കിടെ 51 റെഡ് കാര്‍ഡുകള്‍; താരങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്; പാതിയില്‍ നിര്‍ത്തി മത്സരം; വിഡിയോ