Koottar River 
Idukki

കൂട്ടാർ പുഴയിൽ പതഞ്ഞുപൊങ്ങി അജ്ഞാത രാസമാലിന്യം; കുടിവെള്ളം മുട്ടി നാട്ടുകാർ

വെള്ളത്തിൽ അസാധാരണമായ പതയും ദുർഗന്ധവും; ചർമ്മരോഗ ഭീതിയിൽ പ്രദേശവാസികൾ; പരിശോധനയ്ക്ക് ആവശ്യപ്പെട്ട് നാട്ടുകാർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ഇടുക്കിയിലെ കൂട്ടാർ പുഴയിൽ അസാധാരണമായ രീതിയിൽ വെളുത്ത പതയും ദുർഗന്ധവും പ്രത്യക്ഷപ്പെട്ടത് തീരദേശവാസികളെ ആശങ്കയിലാക്കുന്നു. പുഴയുടെ വിവിധ ഭാഗങ്ങളിൽ വലിയ അളവിലാണ് പത ഒഴുകിയെത്തുന്നതും കെട്ടിക്കിടക്കുന്നതും. ആമയാർ ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളത്തിലാണ് ആദ്യമായി ഇത്തരത്തിൽ പത കണ്ടത്. ഇതിപ്പോൾ കൂട്ടാറിലേക്കും താഴെയുള്ള മറ്റ് കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

വീടുകളിൽ നിന്നോ സമീപത്തെ സ്ഥാപനങ്ങളിൽ നിന്നോ ഒഴുക്കിവിടുന്ന രാസമാലിന്യങ്ങളോ അഴുക്കുവെള്ളമോ പുഴവെള്ളവുമായി കലർന്നതാകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. ചിലയിടങ്ങളിൽ വെള്ളത്തിന് നേരിയ ദുർഗന്ധമുള്ളതായും പ്രദേശവാസികൾ പറയുന്നു. ആമയാർ ഭാഗത്തുനിന്നാണ് ഈ പതയും ദുർഗന്ധവും ഒഴുകിവരുന്നത്. പുഴവെള്ളം തൊടാൻ പോലും പേടിയാണ്. കുടിവെള്ളം പോലും മുട്ടിയ അവസ്ഥയിലാണ് തങ്ങളെന്ന് പ്രദേശവാസികൾ ആശങ്ക പങ്കുവെച്ചു.

ദൈനംദിന ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും കന്നുകാലികൾക്കും വേണ്ടി ഈ പുഴയെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. പതഞ്ഞുപൊന്തുന്ന വെള്ളം ഉപയോഗിക്കുന്നത് ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. മാത്രമല്ല, വെള്ളത്തിലെ രാസമാലിന്യത്തിന്റെ അളവ് കൂടുന്നത് പുഴയിലെ മീനുകൾ ഉൾപ്പെടെയുള്ള ജലജീവികളുടെ നാശത്തിനും ജൈവവ്യവസ്ഥയുടെ തകർച്ചയ്ക്കും കാരണമാകുമെന്ന മുന്നറിയിപ്പുമുണ്ട്.

വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുഴയിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് എത്രയും വേഗം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, പുഴയിലേക്ക് അനധികൃതമായി രാസമാലിന്യങ്ങളും ഹോട്ടൽ വേസ്റ്റുകളും തള്ളുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

The Koottar river in Idukki is covered in dense foam with a foul odor originating from the Amayar area, triggering severe health concerns among hundreds of families who depend on the river for drinking water and daily needs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം; സമൂഹത്തിന്റെ കരുതൽ വേണ്ടവർക്കെല്ലാം വലിയ തിരിച്ചടി'

'ആങ്സൈറ്റി ഉണ്ടെന്ന് പറയുന്നത് ഒരു ട്രെൻഡ് ആയിട്ടുണ്ട്; അങ്ങനെ അല്ലാത്തവരെ അത്ഭുതജീവിയെ പോലെയാണ് ആളുകൾ കാണുന്നത്'

ദുബൈയില്‍ ജോലി തേടുന്നവരാണോ? തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്

ഈജിപ്ഷ്യൻ സൗന്ദര്യത്തിന് പിന്നിൽ ബദാം, ​ഗ്രീക്കുകാർ ചർമം തിളങ്ങാൻ ഉപയോ​ഗിച്ചത് തൈര്, നൂറ്റാണ്ടുകളുടെ സൗന്ദര്യക്കൂട്ട്

'ലോകം വലയിലാക്കി ചിലന്തി മനുഷ്യന്‍'; 12500 കോടി കടന്ന് ആഗോള കളക്ഷന്‍, ഇന്ത്യയില്‍ നിന്നും നേടിയത് എത്ര?