ഇടുക്കി: പഴയമൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം രൂപപ്പെട്ട വിള്ളൽ കൂടുതൽ അപകടാവസ്ഥയിലേക്ക്. മേഖലയിൽ തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് അപകടസാധ്യത വർധിച്ചതോടെ, ജില്ലാ ഭരണകൂടം ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിള്ളൽ രൂപപ്പെട്ട ഭാഗത്ത് പുതുതായി ഒരു നീർച്ചാൽ കൂടി രൂപപ്പെടുകയും, മണ്ണിന്റെ തുടർച്ചയായ നീക്കം വ്യാപകമാവുകയും ചെയ്തതാണ് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കിയത്. പ്രദേശത്തിന് സമീപമുള്ള കെട്ടിടവും നിലവിൽ അപകടഭീഷണിയിലാണ്.
സ്ഥലത്ത് വിവിധ റവന്യൂ-ദുരന്തനിവാരണ വകുപ്പുകളുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടക്കും. ഇതിനിടെ ദേവികുളം സബ് കളക്ടർ സ്ഥലം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. സബ് കളക്ടർ ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രദേശത്തെ ഗതാഗത നിയന്ത്രണങ്ങളിൽ അയവ് വരുത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates