Elephant Attack 
Idukki

മൂന്നാറിൽ കാട്ടാനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ; റോഡിലിറങ്ങി പരിഭ്രാന്തി പരത്തി 'വിരിക്കൊമ്പൻ' -വിഡിയോ

മൂന്നാർ - ഉടുമൽപേട്ട അന്തർസംസ്ഥാന പാതയിൽ അപ്രതീക്ഷിത ആനയാക്രമണം; ബൈക്ക് താഴെയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മൂന്നാർ: മൂന്നാർ - ഉടുമൽപേട്ട അന്തർസംസ്ഥാന പാതയിൽ കാട്ടാനയുടെ മുന്നിൽ നിന്നും ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാതയിലെ പ്രധാന മേഖലയായ എസ് വളവിനും പൊങ്കനോടക്കും ഇടയിലാണ് 'വിരിക്കൊമ്പൻ' എന്ന കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഈ സമയത്താണ് കാട്ടാന നിൽക്കുന്നത് ശ്രദ്ധിക്കാതെ യുവാവ് ബൈക്കിൽ ആനയുടെ സമീപത്തേയ്ക്ക് എത്തിയത്. ബൈക്ക് യാത്രികനെ കണ്ടതോടെ കൊമ്പൻ പെട്ടെന്ന് അക്രമിക്കാനായി മുന്നോട്ട് ആഞ്ഞടുക്കുകയായിരുന്നു. ആന ആക്രമിക്കാൻ ശ്രമിച്ചതോടെ പരിഭ്രാന്തനായ യുവാവ് തന്റെ ബൈക്ക് റോഡിൽ താഴെയിട്ട് അതിവേഗം ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവ് ഓടി മാറിയതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.

അന്തർസംസ്ഥാന പാതയിലെ തന്ത്രപ്രധാനമായ ഈ വനമേഖലയിൽ കാട്ടാന നിലയുറപ്പിച്ചതോടെ വലിയ രീതിയിലുള്ള സുരക്ഷാ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. പാതയിലൂടെ കടന്നുപോകുന്ന വിനോദസഞ്ചാരികളും തദ്ദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റൂട്ടിൽ കാട്ടാനകളുടെ സാന്നിധ്യം പതിവായതിനാൽ യാത്രക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

A biker had a narrow escape after being charged by a wild elephant named 'Virikomban' on the Munnar-Udumalpet interstate highway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ആര്?; എസ്‌ഐടി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

'ഞാനും എന്റെ കുടുംബവും കുറെ അനുഭവിച്ചു, നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതി വരെ പോയി'; കാഫിർ സ്‌ക്രീൻഷോട്ടിൽ സത്യം തെളിയട്ടെ: എം എസ് എഫ് നേതാവ്

കുവൈത്തിലെ ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടത് ഇന്ത്യന്‍ പൗരന്‍; 60 പേര്‍ക്ക് പരിക്ക്

പൊലീസ് സ്‌റ്റേഷനില്‍ പ്രശ്‌ന പരിഹാരം; മടങ്ങിയെത്തിയ ഭാര്യയെ കഴുത്തറുത്തു കൊന്ന് ഭര്‍ത്താവ്; കൊലപാതകം മക്കള്‍ക്കു മുന്നില്‍

ഒരു വർഷത്തിലേറെയായി ഒരുമിച്ച് താമസിക്കുന്നു, ​ഗൗരിയെ നിയമപരമായി വിവാഹം ചെയ്യാനൊരുങ്ങി ആമിർ; വിവാഹം ജൂലൈയിൽ ?

SCROLL FOR NEXT